തിരുവനന്തപുരം: കെ എസ ബ്രിഗേഡ് ഒക്കെ രൂപീകരിച്ച് കെ പിസിസി പ്രസിഡന്റ് ആക്കണം എന്ന കാമ്പയിൻ നടത്തിയ സുധാകര അണികൾ വീണ്ടും രംഗത്ത് .കെ സുധാകരനെ കെ പി സി സി പ്രസിഡന്റ് ആക്കണം എന്നാണു പുതിയ പോസ്റ്റർ വിപ്ലവത്തിന്റെ കാതൽ .പണ്ട് ഉണ്ടായിരുന്ന നീക്കം പൊളിഞ്ഞിരുന്നു വീണ്ടും ബന്ധുക്കളുടെ കസ്റ്റഡിയിൽ ഉള്ള കെ എസ ബ്രിഗേഡ് രംഗത്ത് എത്തിയിരിക്കയാണ് . കെപിസിസി ആസ്ഥാനത്തിനു മുന്നിലും തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിലും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ കെ. സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് നഗരത്തില്‍ ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു എന്നീ സംഘടനകളുടെ പേരിലാണ് ഫ്ലക്സ് പോസ്റ്റര്‍ കെപിസിസി ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടത്.
ഇത്തരം ഫ്ലക്സുകള്‍ എംഎല്‍എ ഹോസ്റ്റലിനു മുന്നിലും നഗരത്തിന്റെ പല ഭാഗത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇനിയൊരു പരീക്ഷണത്തിനു സമയമില്ലെന്നും സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നുമാണ് സുധാകരന്റെ ചിത്രം പതിച്ച ഫ്ലക്സിലെ ഉള്ളടക്കം.കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് പോകുന്നത് നേതാക്കളുടെ കഴിവില്ലായ്മ കാരണമാണെന്ന് സുധാകരന് നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു. കെപിസിസി തലത്തിലും ജില്ലാതലത്തിലും അഴിച്ചുപണി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കെ.മുരളീധരന് എംപിയും നേതൃത്വത്തിനെതിരെ രംഗത്തു വന്നിരുന്നു.
കെപിസിസി പിരിച്ചുവിടണമെന്നാവശ്യപ്പെട്ടാണ് വ്യാഴാഴ്ച പാര്‍ട്ടി ആസ്ഥാനത്തിനു മുന്നില്‍ നോട്ടീസുകള്‍ പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരത്ത് സീറ്റുകള്‍ വിറ്റതാണ് കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിനു കാരണമെന്നും നേതാക്കളെ പുറത്താക്കണമെന്നുമായിരുന്നു നോട്ടീസിന്റെ ഉള്ളടക്കം.അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്താന്‍ യുഡിഎഫ് യോഗം ഇന്ന് ചേരും. യുഡിഎഫ് യോഗത്തിന് മുന്‍പേ പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.