വയറു വേദനയെന്ന് അഭിനയിച്ചു; ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി മൂന്നു മാസത്തിനുശേഷം ബംഗളുരുവില്‍ പിടിയില്‍

കോട്ടയം: സബ് ജയിലില്‍നിന്നു പരിശോധനയ്ക്കെത്തിച്ചപ്പോള്‍ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍നിന്നു രക്ഷപ്പെട്ട പോക്സോ കേസ് പ്രതി മൂന്നു മാസത്തിനു ശേഷം ബംഗളുരുവില്‍ പിടിയില്‍. കോരുത്തോട് മടുക്ക പുളിമൂട് ബിജീഷി(24)നെയാണു വെസ്റ്റ് പോലീസ് പിടികൂടിയത്. മുണ്ടക്കയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ നവംബര്‍ 24നാണ് ഇയാള്‍ രക്ഷപ്പെട്ടത്.

വയറുവേദനയുണ്ടെന്നു പരാതിപ്പെട്ടതിനെത്തുടര്‍ന്ന് പ്രതിയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ബാത്ത്റൂമില്‍ പോകണമെന്ന് ആവശ്യപ്പെടുകയും പോലീസിന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെടുകയായിരുന്നു.
ആശുപത്രിയില്‍നിന്നു രക്ഷപ്പെട്ട് ആലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ പ്രതി അവിടെനിന്നു തിരുവനന്തപുരത്തേക്കും പിന്നാലെ ബംഗളരുവിലേക്കും പോയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്തുദിവസത്തിനു ശേഷം മുംെബെയ്ക്കു പോയെങ്കിലും വീണ്ടും ബംഗളുരുവില്‍ തിരിച്ചെത്തി. തുടര്‍ന്നു ബംഗളുരു-ഹൈദരാബാദ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസില്‍ ജോലിക്കു പ്രവേശിച്ചു. മലയാളികളെ കാണുകയോ കേരളാ രജിസ്ട്രേഷന്‍ വാഹനങ്ങള്‍ കാണുകയോ ചെയ്യുമ്പോള്‍ ഇയാള്‍ മുങ്ങുമായിരുന്നെന്നു പോലീസ് പറയുന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ് കൃഷ്ണ, എസ്.ഐ: ടി. ശ്രീജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബെജു, വിഷ്ണു വിജയദാസ്, െസെബര്‍ സെല്ലിലെ ശ്യാം എസ്. നായര്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്. ഇന്നലെ കോട്ടയത്തെത്തിച്ച പ്രതിയെ ആശുപത്രിയിലെത്തിച്ചു തെളിവെടുത്തശേഷം കോടതിയില്‍ ഹാജരാക്കി.

Top