കണ്ണൂര്‍: ദളിത് പെണ്‍കുട്ടിആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കേസില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെയും പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കുമെതിരെ കേസെടുത്തു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടികളുടെ അറസ്റ്റിന് ശേഷം ചാനലുകളിലൂടെ ഷംസീറും പി പി ദിവ്യയും ഉള്‍പ്പെട്ട സിപിഐഎം നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളും സോഷ്യല്‍മീഡിയയിലൂടെ നടത്തിയ അപവാദ പ്രചാരണവും ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.
309 ആം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ആത്മഹത്യാ ശ്രമത്തിന് അഞ്ജുനയ്ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ ചെന്ന് രണ്ട് മണിക്കൂറിലേറെ നടത്തിയ ചോദ്യംചെയ്യലില്‍ അഞ്ജുന ദിവ്യയ്ക്കും ഷംസീറിനെതിരെയും മൊഴി നല്‍കിയിരുന്നു.
തലശ്ശേരിയില്‍ അറസ്റ്റ് ചെയ്ത ദളിത് പെണ്‍കുട്ടികളിലൊരാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയ്ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കുമെതിരെ പരാതിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിമാക്കുലിലെ ദളിത് കുടുംബം പൊലീസിനെ സമീപിച്ചിരുന്നു. ഇതു സംബന്ധിച്ച് പരാതി നല്‍കുമെന്ന് അഖിലയുടെയും അഞ്ജുനയുടെയും അച്ഛനും കോണ്‍ഗ്രസ് നേതാവുമായ എന്‍ രാജന്‍ വ്യക്തമാക്കി.