തിരുവനന്തപുരം: കോവിഡിന്റെ തുടക്കത്തിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് ആരോപണം.കോവിഡിന്റെ മറവില്‍ ഇപ്പോള്‍ നടക്കുന്നത് തീവെട്ടിക്കൊള്ളയാണ്. പി.പി.ഇ കിറ്റ് വാങ്ങുന്ന കാര്യത്തില്‍ അടക്കം വന്‍ ക്രമക്കേടുണ്ട്. എമര്‍ജന്‍സിയായതിനാല്‍ ടെണ്ടര്‍ നടപടികള്‍ ഒന്നും നോക്കാതെ വാങ്ങുകയാണ് എന്നാണ് വിശദീകരണം. നിപയെ പ്രതിരോധിക്കുന്നതിനായി 550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയ കെഎംഎസ് സിഎൽ, കോവിഡ് തുടക്കമായതിനു പിന്നാലെ 1550 രൂപയ്ക്കാണ് പിപിഇ കിറ്റ് വാങ്ങിയതെന്നുള്ള ഞെട്ടിക്കുഅന്ന ആരോപണങ്ങളും തെളിവുകളുമാണ് പുറത്ത് വന്നിരിക്കുന്നത് .ഏഷ്യാനെറ്റ് ചാനൽ ആണ് പിണറായി സർക്കാരിനെ പ്രതിരോധത്തിൽ ആക്കുന്ന രേഖകളിൽ പുറത്ത് വിട്ടിരിക്കുന്നത് .
കന്പനിക്ക് ഒൻപത് കോടി രൂപ മുൻകൂറായി നൽകണമെന്നു ഫയലിൽ രേഖപ്പെടുത്തിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.നിപയെ പ്രതിരോധിക്കാൻ 2014 മുതൽ കെറോൺ എന്ന കന്പനിയിൽ നിന്നാണ് പിപിഇ കിറ്റ് വാങ്ങിയിരുന്നത്. പക്ഷിപ്പനി ഉണ്ടായിരുന്ന കാലത്തും ഈ കന്പനിയിൽ നിന്നുള്ള പിപിഇ കിറ്റാണ് ഉപയോഗിച്ചിരുന്നത്.
കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ച 2020 ജനുവരി 29നു കെറോൺ എന്ന കന്പനിയിൽ നിന്നു 550 രൂപ നിരക്കിൽ പിപിഇ കിറ്റ് വാങ്ങുന്നതിനായി സർക്കാർ ഓർഡർ നൽകിയിരുന്നു. എന്നാൽ, പർച്ചേസ് ഓർഡർ നൽകിയത് രണ്ട് മാസത്തിനു ശേഷം മാർച്ച് 29നാണ്.അതേസമയം, ഇതിന്റെ പിറ്റേ ദിവസം തന്നെ മഹാരാഷ്ട്ര സോളാപൂർ കേന്ദ്രമായുള്ള സാൻ ഫാർമ എന്ന കന്പനിക്ക് 1550 രൂപ നിരക്കിൽ പിപിഇ കിറ്റ് വാങ്ങാൻ ഓർഡർ നൽകിയതാണ് വിവാദമായിരിക്കുന്നത്.
കന്പനിയുടെ വിലാസത്തിൽ ഇങ്ങനെയൊരു കന്പനിയെ കുറിച്ച് അന്വേഷിച്ചപ്പോൾ കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.ഈ രംഗത്ത് ഒരു പരിചയവുമില്ലാത്ത കന്പനിക്ക് ഒൻപത് കോടി മുൻകൂറായി നൽകണമെന്നു ഉദ്യോഗസ്ഥർ ഫയലിൽ എഴുതിയതിലും എതിർപ്പുകൾ മറികടന്ന് 50 ശതമാനം തുക അഡ്വാൻസായി നൽകിയതിലും ക്രമക്കേടുണ്ടെന്നാണ് ആരോപണം.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പിപിഇ കിറ്റിൽ വലിയ അഴിമതി നടന്നു എന്ന് യുഡിഎഫ് നേതാവ് എംകെ മുനീർ ആരോപിച്ചിരുന്നു .കോവിഡിനെ മറയാക്കി വന്‍ തട്ടിപ്പെന്ന് മുനീര്‍ നിയമസഭയിൽ ആരോപിച്ചിരുന്നു.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതി നടന്നെന്ന് ആയിരുന്നു അന്ന് എം.കെ. മുനീര്‍ എംഎല്‍എ ആരോപിച്ചത് . ആരോപണം അടിസ്ഥാനരഹിതമെന്ന മറുപടിയുമായി അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ രംഗത്ത് വന്നിരുന്നു . നിയമസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കവെയാണ് ഇതു സംബന്ധിച്ച വാദങ്ങള്‍ നടന്നത്.
കോവിഡിന്റെ മറവില്‍ ഇപ്പോള്‍ നടക്കുന്നത് തീവെട്ടിക്കൊള്ളയാണ്. പി.പി.ഇ കിറ്റ് വാങ്ങുന്ന കാര്യത്തില്‍ അടക്കം വന്‍ ക്രമക്കേടുണ്ട്. എമര്‍ജന്‍സിയായതിനാല്‍ ടെണ്ടര്‍ നടപടികള്‍ ഒന്നും നോക്കാതെ വാങ്ങുകയാണ് എന്നാണ് വിശദീകരണം. പുറത്തുനിന്ന് ഞാന്‍ എടുത്ത ക്വട്ടേഷന്‍ പ്രകാരം നിങ്ങള്‍ക്ക് 300 രൂപക്കും 500 രൂപക്കും പി.പി.ഇ കിറ്റ് കിട്ടും. എന്നാല്‍, ഇവര്‍ വാങ്ങിയിരിക്കുന്നത് 1550 രൂപക്കാണ്. ഇതെന്താ അഡിഡാസിെന്റയോ പ്യൂമയുടെയോ കമ്ബനിയാണോ പി.പി.ഇ കിറ്റ് ഉണ്ടാക്കിയിരിക്കുന്നത്? അതിെന്റ പിറ്റേന്ന് 300 രൂപക്കും വാങ്ങിയതായി രേഖയുണ്ടെന്നും എം.കെ. മുനീര്‍ പറഞ്ഞിരുന്നു
ഇതിനു മറുപടിയുമായി അന്നത്തെ ആരോഗ്യമന്ത്രി ശൈലജയും രംഗത്ത് എത്തിയിരുന്നു , ഉപകരണങ്ങള്‍ വാങ്ങിയതില്‍ ഒരുവിധത്തിലുള്ള അഴിമതിയും നടന്നിട്ടില്ലെന്നും ഗുണനിലവാരം ഉറപ്പാക്കി മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഉപകരണങ്ങള്‍ വാങ്ങിയതെന്നും വ്യക്തമാക്കി. കേരളം കൊവിഡിനെ നേരിടാന്‍ ചെലവാക്കിയ ഓരോ രൂപയ്ക്കും കണക്കുണ്ടെന്നും ഓഡിറ്റിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷം ദുര്‍ബലമായ ആരോപണം ഉന്നയിക്കുകയാണ്. അഞ്ചാറ് വര്‍ഷം അവര്‍ പിറകോട്ട് പോയോ എന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു. ‘പി.പി.ഇ കിറ്റുകളും മാസ്കും ശേഖരിക്കുമ്ബോള്‍ കേന്ദ്ര ഏജന്‍സികളായ ഡി.ആര്.ഡി.ഒ, സിട്ര തുടങ്ങിയ സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റോട് കൂടിയേ ശേഖരിക്കാനാകൂ. ശ്രീ എം.കെ മുനീര്‍ പറഞ്ഞത് 300 രൂപയ്ക്ക് പി.പി.ഇ കിറ്റ് കിട്ടും എന്നിട്ട് 1550 രൂപ ചെലവാക്കി എന്നാണ്. അതിന്റെയെല്ലാം കണക്ക് കൃത്യമായി ചോദ്യം ചോദിച്ചാല്‍ പറഞ്ഞുകൊടുക്കാം.
‘100 രൂപയ്ക്കും കിട്ടും മാര്‍ക്കറ്റില്‍. പക്ഷെ 100 രൂപയ്ക്ക് കിട്ടുന്ന പി.പി.ഇ കിറ്റ് മേടിച്ച് കൊടുത്താല്‍ അതുകൊണ്ട് വേറെ കാര്യമൊന്നുമുണ്ടാവില്ല എന്നുള്ളതേ ഉള്ളൂ. ഇതിന്റെ ഗുണനിലവാരം പൂര്‍ണ്ണമായിട്ട് നമ്മള് ഉറപ്പുവരുത്തണം. ക്വാളിറ്റിയുടെ കാര്യത്തില്‍ ഒരു കോംപ്രമൈസിനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കൊവിഡ് പ്രതിരോധത്തിന് ചെലവാക്കിയ ഓരോ രൂപയ്ക്കും കണക്കുണ്ടെന്നും ഓഡിറ്റിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
ചട്ടം ലംഘിച്ച് കണ്ണൂര്‍ വിസിയെ പുനര്‍ നിയമിക്കാൻ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്കിയ ഉന്നത വിദ്യാഭ്യസ മന്ത്രി ആര് ബിന്ദുവിന്റെ രാജിക്കായി സമ്മര്‍ദ്ദം ശക്തമാക്കി പ്രതിപക്ഷം രംഗത്ത് വന്നിരിക്കുമ്പോഴാണ് പറത്തിയ ആരോപണവും സർക്കാരിനെതിരെ ഉയരുന്നത് . സത്യപ്രതിഞ്ജാ ലംഘനം നടത്തിയതിന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയ്ക്ക് പരാതി നല്‍കുമെന്നും അറിയിച്ചു കഴിഞ്ഞു . വിവാദം ശക്തമാകുമ്പോഴും പ്രതികരിക്കാൻ പ്രൊഫസര്‍ ആര് ബിന്ദു തയ്യാറായിട്ടില്ല. പിണറായി സർക്കാർ വീഴുമോ എന്ന് കാത്തിരിക്കേണ്ടി വരും