കണ്ണൂർ : പ്രമുഖ മാധ്യമ പ്രവർത്തകൻ എസ്.വി. പ്രദീപിൻറെ അപകട മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഓൺലൈൻ ചീഫ് എഡിറ്റേഴ്‌സ് ഗിൽഡ് വൈസ് പ്രസിഡണ്ട് അഡ്വ. സിബി സെബാസ്റ്റ്യന്‍ ആരോപിച്ചു. പ്രദീപ് സഞ്ചരിച്ച ആക്ടീവ സ്‌കൂട്ടറിന്റെ പിറകിൽ ഒരു ടിപ്പർ ലോറി ഫോളോ ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നത് കൊലപാതകത്തിലേക്കാണ് സൂചന നൽകുന്നത്. ഈ ദൃശ്യങ്ങളിൽ അപകടമുണ്ടാക്കിയെന്ന് കരുതുന്ന ടിപ്പർ ലോറി കാണാം. മറ്റൊരു ദൃശ്യത്തിൽ അപകട ശേഷം ടിപ്പര്‍ അതിവേഗത്തിൽ വേഗതത്തിൽ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. അതിനാൽ തന്നെ ഇതൊരു ആസൂത്രിത കൊലപാതകം ആണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും സിബി സെബാസ്റ്റ്യന്‍ ആരോപിച്ചു. അതിനാൽ തന്നെ പ്രദീപിന്റെ അപകട മരണത്തിൽ സത്യം പുറത്ത് കൊണ്ടുവരുവാൻ ഈ കേസ് അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണം എന്ന് അഡ്വ.സിബി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു .
മാധ്യമ രംഗത്ത് ആരെയും കൂസാതെ ഡാറ്റാകൾ വെച്ച് കൃത്യമായി വാർത്തകൾ ചെയ്യുന്ന പ്രദീപിന് ഒരുപാട് ശത്രുക്കൾ ഉണ്ടായിരുന്നു .ഒരുപാട് ഞെട്ടിക്കുന്ന വാർത്തകൾ പ്രദീപ് പുറത്ത് കൊണ്ടുവന്നിരുന്നു. അധികാര കേന്ദ്രത്തിലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ അതിശക്തമായ വാർത്തകൾ പുറത്ത് വിട്ടത് ഒരുപാട് പേരുടെ ഉറക്കം കെടുത്തിയിരുന്നു .അതിനാൽ തന്നെ ഒരുപാട് ശസ്ത്രുക്കളും ഉണ്ടായിരുന്നു എന്നുവേണം കരുതാൻ .ഹെറാൾഡ് ന്യുസ് ടിവിയുടെ ഫൗണ്ടർ എഡിറ്ററും മാനേജിങ് എഡിറ്ററുമായി ഒരു വർഷത്തോളം പ്രവർത്തിച്ചിരുന്നു .ഹെറാൾഡിൽ ചാർജ് എടുക്കുന്നതിനു മുൻപേ തന്നെ വ്യക്തിപരമായി ബന്ധം പുലർത്തിയിരുന്നു എന്നും പ്രദീപിന്റെ വേർപാട് ഒരുപാട് ദുഃഖം ഉണ്ടാക്കുന്നു എന്നും ഹെറാൾഡ് ന്യുസ് ടിവിയുടെ എം ഡി കൂടിയായ അഡ്വ.സിബി സെബാസ്റ്റ്യന്‍ പറഞ്ഞു .
മംഗളം ഹണിട്രാപ്പ് കേസില്‍ പ്രതി ചോര്‍ത്ത് പ്രദീപിനെ പിണറായി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഈ കേസില്‍ താന്‍ ഒരുവിധത്തിലും ഉള്‍പ്പെട്ടിട്ടില്ലെന്നും പിണറായി സര്‍ക്കാരിലെ കൂടുതല്‍ മന്ത്രിമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അദേഹം വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.ഹെറാൾഡ് ന്യുസ് ടിവിയുടെ മാനേജിങ് എഡിറ്ററായി തുടക്കം മുതൽ പ്രവർത്തിച്ചിരുന്നു . ഹറാൾഡ് ന്യൂസ് ടിവിയുടെ വളർച്ചയിൽ കഠിന പ്രയത്നം ചെയ്ത വ്യക്തികൂടിയാണ് എസ്.വി. പ്രദീപ്.മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിൾ, മംഗളം എന്നീ ചാനലുകളിലും എസ്.വി. പ്രദീപ് പ്രവർത്തിച്ചിരുന്നു. കഠിനാധ്വാനിയും മനുഷ്യ സ്നേഹിയുമായ ഒരു സഹപ്രവർത്തകനെയാണ് മലയാള മാദ്ധ്യമ ലോകത്തിന് നഷ്ടമായത്.
പ്രദീപിന്റെ അപകട മരണത്തിൽ ദൂരഹതയുണ്ടെന്ന് ഓണ്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ആരോപിച്ചു. മംഗളം ഉള്‍പ്പെടെ നിരവധി ചാനലുകളില്‍ പ്രവര്‍ത്തിച്ച എസ്.വി പ്രദീപ് ഭാരത് ലൈവ് എന്ന ഓണ്‍ ലൈന്‍ ചാനലിലാണ് അവസാനം പ്രവര്‍ത്തിച്ചിരുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ഓണ്‍ ലൈന്‍ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം,വൈസ് പ്രസിഡന്റ് അഡ്വ. സിബി സെബാസ്റ്റ്യന്‍ ,ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ കവര്‍ സ്റ്റോറി, ട്രഷറര്‍ തങ്കച്ചന്‍ പാലാ എന്നിവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
അതേസമയം, വാഹനാപകടത്തിൽ ദുരൂഹതയുണ്ടെന്ന് എസ് വി പ്രദീപിൻ്റെ കുടുംബവും ആരോപണം ഉന്നയിച്ചിട്ടുണ്ട് പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ നിന്നടക്കം ഭീഷണിയുള്ളതായി അറിയാമായിരുന്നുവെന്നും അമ്മ വസന്തകുമാരി പറഞ്ഞു.സിസിടിവി സാന്നിദ്ധ്യമില്ലാത്ത സ്ഥലത്ത് വച്ചായിരുന്നു അപകടം നടന്നത്. ഇത് സംശയം വീണ്ടും വര്‍ദ്ധിപ്പിക്കുകയാണ്.
എസ്.വി പ്രദീപിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തിന് നിർദേശം നൽകിയെന്ന് ഡി.സി.പി ദിവ്യ ഗോപിനാഥ് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 3.15 നും 3.30 നും ഇടയിൽ തിരുവനന്തപുരത്ത് നിന്ന് പള്ളിച്ചലിലേക്ക് പോകുമ്പോഴായിരുന്നു അപകടം.സ്കൂട്ടറിൽ വാഹനം തട്ടിയതോടെ പ്രദീപ് റോഡിന് നടുവിലേക്ക് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ മരണം സംഭവിച്ചിരുന്നു. ഇടിച്ച വാഹനം ഏതെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും ദിവ്യ ഗോപിനാഥ് അറിയിച്ചു.