ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന്അന്തരിച്ചു

കോഴിക്കോട്: പ്രമുഖ സാഹിത്യനിരൂപകനും ദളിത് ആക്ടിവിസ്റ്റും പ്രഭാഷകനുമായിരുന്ന ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന് (47) അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രാത്രി 8 മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്സിറ്റി കൊയിലാണ്ടി സെന്റര്‍ മലയാള വിഭാഗം മേധാവിയാണ്. വെള്ളിപറമ്പ് കിഴിനിപ്പുറത്ത് ശ്രാവസ്തിയിലാണ് താമസം. സാഹിത്യനിരൂപകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, സംഗീത നിരൂപകന്‍ എന്നീ നീലകളില്‍ പ്രശസ്തനാണ്. ദളിത് പഠനത്തില്‍ ഡോക്ടറേറ്റ് നേടി. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ഒന്നാം റാങ്കോടെ എം.എ മലയാളം പാസായി. ‘ദളിത് പഠനം: സ്വത്വം സംസ്‌കാരം സാഹിത്യം, ദളിത് സൗന്ദര്യശാസ്ത്രം, ഏകജീവിതാനശ്വര ഗാനം: ചലച്ചിത്ര ഗാനസംസ്‌കാര പഠനം എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. –
തുന്നല്‍ക്കാരന്‍, വയലും വീടും, ബ്രോക്കര്‍ , ഉടല്‍ എന്നീ നാടകങ്ങള്‍ രചിച്ചു. സുകുമാര്‍ അഴീക്കോട് എന്‍ഡോവ് മെന്റ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എന്‍.വി സ്മാരക വൈജ്ഞാനിക അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ഗവ.ആര്‍ട്സ് കോളേജിലെ മലയാളം അധ്യാപിക സജിതയാണ് ഭാര്യ –

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top