ആലുവ:പ്രവാസിയുടെ മൃതദേഹം സുഹൃത്തിന് വിട്ടുനല്‍കി കുടുംബം. ദുബായില്‍ മരിച്ച ഏറ്റുമാനൂര്‍ സ്വദേശി ജയകുമാറിന്റെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങുകയാണ് മൃതേദഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ ആരും ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. ഇന്ന് കേരളത്തില്‍ എത്തിച്ച മൃതദേഹം സുഹൃത്ത് സഫിയയ്ക്ക് കുടുംബം വിട്ടുനല്‍കി. ഇത് സംബന്ധിച്ച ധാരണ പത്രത്തില്‍ ജയകുമാറിന്റെ അമ്മയും ഭാര്യയും ഒപ്പിട്ടു. ശേഷം മൃതദേഹം കൊച്ചിയിലെ പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കുമെന്നാണ് വിവരം.
തദേഹം ഏറ്റുവാങ്ങാത്തതിനെ തുടര്‍ന്ന് ലക്ഷദ്വീപ് സ്വദേശിയായ സുഹൃത്ത് സഫിയ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിവാഹ മോചനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളാണ് ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബം വിസമ്മതിച്ചത്. ഭാര്യയുമായി അകല്‍ച്ചയിലായിരുന്നു ജയകുമാര്‍.
കഴിഞ്ഞ നാല് വര്‍ഷമായി സഫിയയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ മൃതദേഹം സഫിയായാണ് ഏറ്റുവാങ്ങിയത്. മൃതദേഹം ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതിന് പിന്നാലെ പൊലീസ് മധ്യസ്ഥയില്‍ ചര്‍ച്ച നടത്തി.
മൃതദേഹത്തിനൊപ്പം എത്തിയവരെ അറിയില്ലെന്നും എങ്ങനെയാണ് ജയകുമാര്‍ മരിച്ചതെന്ന് വ്യക്തമല്ലെന്നുള്ള നിലപാടാണ് ബന്ധുക്കള്‍ സ്വീകരിച്ചത്. അഞ്ച് വര്‍ഷമായി ജയകുമാറുമായി ബന്ധമില്ലെന്നും മൃതദേഹത്തിനൊപ്പം വന്നയാള്‍ സംസ്‌കാരം നടത്തുന്നതാണ് നല്ലതെന്ന നിലപാടാണ് കുടുംബം സ്വീകരിക്കുന്നത്.
ആ മാസം 19ന് ആണ് ജയകുമാര്‍ ദുബായില്‍ വച്ച് ജീവനൊടുക്കിയത്. ജയകുമാറിന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതില്‍ പ്രതിസന്ധി തുടരുന്നതോടെയാണ് സംസ്‌കാരം വൈകുന്നത്. മരണ സര്‍ട്ടിഫിക്കറ്റ് മാത്രം മതിയെന്നാണ് കുടുംബം സ്വീകരിക്കുന്ന നിലപാട്. എന്നാല്‍ പൊലീസിന്റെ എന്‍ ഒ സി ലഭിക്കാത്ത സാഹചര്യത്തില്‍ സുഹൃത്തുക്കള്‍ക്ക് മൃതദേഹം സംസ്‌കരിക്കാന്‍ സാധിക്കില്ല. ദുബായിലെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. മൃതദേഹം ആലുവയില്‍ സംസ്‌കരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഇതിന് പൊലീസ് എന്‍ ഒ സി വേണം.
വിദേശത്ത് വച്ച് മരിച്ചയാളുടെ മൃതദേഹം കുടുംബം ഏറ്റെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ആലുവയില്‍ സംസ്‌കരിക്കുന്നതിലെ നിയമപ്രശ്‌നമാണ് പൊലീസ് എന്‍ ഒ സി വേണമെന്ന് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ആലുവയുമായി ബന്ധമൊന്നുമില്ലാത്ത ഏറ്റുമാനൂര്‍ സ്വദേശിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ എന്‍ ഒ സി നല്‍കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആലുവ പൊലീസ് എന്‍ ഒ സി നല്‍കുന്നതില്‍ തടസം ഉന്നയിച്ചു. ഇതേത്തുടര്‍ന്നാണ് മൃതദേഹവുമായി സുഹൃത്തുക്കള്‍ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയിരിക്കുകയാണ്.
അതേസമയം, ജയകുമാര്‍ വിവാഹം കഴിച്ച ഭാര്യയ്‌ക്കൊപ്പമാണ് ആദ്യം താമസിച്ചിരുന്നത്. എന്നാല്‍ ഇവര്‍ ഗര്‍ഭിണിയായി നാട്ടിലേക്ക് വന്ന സമയത്ത് നാലര വര്‍ഷം മുന്‍പ് ജയകുമാറിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്ത് അന്വേഷിച്ചു. ആ സമയത്താണ് ജയകുമാര്‍ സഫിയയുമൊത്ത് ലിവിംഗ് ടുഗെതര്‍ റിലേന്‍ഷിപ്പാണെന്ന വിവരം പുറത്ത് വന്നത്.