ദമാം: ഭാര്യയുടെ അവിഹിത ബന്ധം മൂലം ജീവിതം മടുത്തു എന്ന് പറഞ്ഞ് ഫേസ്‌ബുക്കില്‍ വീഡിയോ ഇട്ടശേഷം ആത്മഹത്യ ചെയ്ത പത്തനംതിട്ട സ്വദേശിയായ അമ്പതു വയസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയായില്‍ വൈറലാവുന്നു. ഭാര്യയായ ശൊഭയാണ് ഷാജിയുടെ ആത്മഹത്യക്ക് ഉത്തരവാദിയെന്നു ഭൂരിപക്ഷവും വാദിക്കുന്നു.അതിനിടയില്‍ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ് താനെന്നും 19 കാരിയായ തന്നെ 15 വയസു പ്രായക്കൂടുതല്‍ ഉള്ള ആളെക്കൊണ്ടു കെട്ടിച്ചു എന്നും ഇതു ചതിയായി പോയി എന്ന് അമ്മയോട് പരാതി പറഞ്ഞിരുന്നു എന്ന വാദവുമായി മരിച്ചയാളുടെ ഭാര്യ ശോഭ രംഗത്തു വന്നു. ദമാമില്‍ ജോലിസ്ഥലത്ത് വയ്ച്ചാണ് ഫേസ്ബുക്കില്‍ ജീവിത ദുരന്തം വീഡിയോ ആക്കി ഇട്ട ശേഷം ഷാജി ആത്മഹത്യ ചെയ്യുന്നത്.ഏതൊരു പ്രവാസിയേയും മാനസീകമായി ഏറെ വേദനിപ്പിക്കുന്നതാണ് ഈ ഭര്‍ത്താവിന്റെ വാക്കുകള്‍. ഷാജിയും ഭാര്യ ശോഭയും ഗള്‍ഫില്‍ ജോലിചെയ്യുകയായിരുന്നു. ആദ്യം ഗള്‍ഫിലെത്തിയ ഷാജി നേഴ്സാസ ശോഭയേ കൂടെ കൊണ്ടുപോയി. സാധു എന്ന ആശുപത്രിയില്‍ ശോഭയേ ജോലിക്ക് കയറ്റി. ഏതാനും നാള്‍ കഴിഞ്ഞപ്പോല്‍ ശോഭ ഷാജിയേ അനുസരിക്കാതെയായി.
വരുമാനത്തിലും സൗന്ദര്യത്തിലും മുന്നിട്ട് നിന്ന ശോഭ അടുത്തു തന്നെ താമസിക്കുന്ന ജോണ്‍ എന്ന മലയാളി യുവാവുമായി സൗഹൃദത്തിലായി. ഇത് ഷാജി അറിഞ്ഞിരുന്നില്ല. എന്നാല്‍ അവധിക്ക് ശോഭ തനിച്ച് ഷാജിയേ നാട്ടിലേക്ക് വിട്ടു. തുടര്‍ന്ന് ശോഭയും കാമുകന്‍ ജോണുമായി ഒരുമിച്ച് താമസവും യാത്രകളുമൊക്കെയായി.അവര്‍ തമ്മിലുള്ള ബന്ധം വേര്‍പെടുത്തനാകാതെ വളര്‍ന്നു.അപമാനം സഹിക്കാതെയാണ് ഷാജി
ആദ്മഹത്യ ചെയ്യുന്നു എന്ന വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ജീവനൊടുക്കിയുത് .
അവധി കഴിഞ്ഞ് വന്നപ്പോള്‍ സുഹൃത്തുക്കളും, ബന്ധുക്കളും വിവരങ്ങള്‍ എല്ലാം ഷാജിയേ ധരിപ്പിച്ചു. മാനസീകമായി തകര്‍ന്ന ഷാജി എല്ലാ ക്ഷമിച്ച് ഭാര്യ ശോഭയേ ഉപദേശിച്ചു. നിങ്ങളുടെ ബന്ധം കാമുകനോ..കാമുകിയോ..എന്തുമാകട്ടെ അതെല്ലാം കഴിഞ്ഞതു കഴിഞ്ഞു..ഇനി എല്ലാം നിര്‍ത്തണം .നല്ല കുടുംബ ജീവിതമായി പോണം. എന്നാല്‍ ശോഭ അനുസരിച്ചില്ല. അപമാനം സഹിക്കാനാവാതെ ഷാജി പലരുമായി വിഷമങ്ങള്‍ പങ്കുവയ്ച്ചു. ഒടുവില്‍ എല്ലാ ദിവസവും ഭാര്യയേ തിരികെ തന്നിലേക്ക് കൊണ്ടുവരാന്‍ ഷാജി നടത്തിയ നീക്കങ്ങള്‍ എല്ലാം പരാജയപ്പെട്ടു. നിങ്ങള്‍ എന്നെ ഉപേക്ഷിച്ചാലും ജോണ്‍ ഉപേക്ഷിക്കില്ലെന്നും ഈ ബന്ധം നിര്‍ത്താനാകില്ലെന്നും ഒടുവില്‍ ശോഭ തറപ്പിച്ച് പറഞ്ഞു. ഇതോടേ ഫേസ് ബുക്കില്‍ എല്ലാം വ്യക്തമാക്കി ലൈവ് വീഡിയോ റെക്കോഡ് ചെയ്ത ശേഷം ഷാജി ആത്മഹത്യ ചെയ്യുകയായിരുന്നു. ഫേസ്ബുക്കില്‍ ആയിരങ്ങളാണ് ഷാജിക്ക് പിന്തുണയും കണ്ണുനിറയുന്ന വാക്കുകളുമായി എത്തുന്നത് പതിനായിരങ്ങളാണ് .
അതിനിടെ ഷാജിച്ചായന്‍ ചെയ്തതു പോലെ ഞാനും ആത്മഹത്യ ചെയ്യണമെന്നാണോ നിങ്ങള്‍ പറയുന്നത്? ഞാനും അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് സമാധാനമാകുമോ? ഇനിയെങ്കിലും ഇല്ലാത്ത കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതും എന്നെ വ്യക്തിഹത്യ ചെയ്യുന്നത് അവസാനിപ്പിച്ചു കൂടേ? ഷാജിയുടെ ഭാര്യ ശോഭയുടെ ഇത്തരത്തിലുള്ള വീഡിയോ പുറത്തിറക്കി ശോഭ മരണത്തില്‍ ഉത്തരവാദി അല്ലെന്നും പറയുന്നു.എടുത്തു പറയുന്നത് പ്രായത്തില്‍ ഷാജി 15 വയസു മൂത്തതാണെന്നും 19 വയസില്‍ തന്നെ വിവാഹം കഴിച്ചപ്പോള്‍ 15 വയസു കൂടുതല്‍ ഉണ്ടെന്നു വെളിപ്പെടുത്തിയില്ല എന്നുമാണ്. സൗദിയിലെ നഴ്‌സായ ശൊഭ രണ്ട് കുട്ടികളുടെ മാതാവ് കൂടിയാണ്. മക്കളെ ഓര്‍ത്തെങ്കിലും വെറുതേ വിടണമെന്നാണ് ശോഭയ്ക്ക് പറയുന്നത് .മദ്യപാനവും സംശയരോഗവുമാണ് ഷാജിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഇവര്‍ ആവര്‍ത്തിക്കുന്നു.കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് തനിക്ക് അവിഹിതമുണ്ടെന്ന് ആരോപിച്ച് ഫേസ്‌ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ഭര്‍ത്താവ് ഷാജി .
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയത് വീഡിയോയിലാണ് യുവതി പറഞ്ഞിരിക്കുന്നത്.15 വയസ് പ്രായക്കൂടുതലുള്ളപ്പോഴാണ് ഷാജിയെ വിവാഹം കഴിച്ചതെന്നാണ് യുവതി വീഡിയോയില്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏറെക്കാലത്തിന് ശേഷം ഭര്‍ത്താവിന്റെ പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോവാണ് പ്രായക്കൂടുതല്‍ തന്നെ ബോധ്യമായതെന്നും ഇതേക്കുറിച്ച് അമ്മയോട് പറഞ്ഞിരുന്നു എന്നും യുവതി വ്യക്തമാക്കുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറേക്കാലം കഴിഞ്ഞിരുന്നതിനാല്‍ എല്ലാം ക്ഷമിക്കാന്‍ അമ്മ ഉപദേശിക്കുകയായിരുന്നു. ഇതിന് ശേഷം സൗദിയില്‍ ജോലിക്ക് പോയ ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ താന്‍ ഗര്‍ഭിണിയായിരുന്നു. എന്നാല്‍, ഒരിക്കല്‍ പെട്ടന്ന് പ്രകോപിതനായി ഭിത്തിയോട് ചേര്‍ത്തു നിര്‍ത്തി മര്‍ദ്ദിക്കുകയാണ് ചെയ്തത്. ബോധം വീണപ്പോള്‍ വീട്ടുകാരെ വിളിച്ചുവരുത്തി തിരികേ പോകാനാണ് താന്‍ ശ്രമിച്ചതെന്നും ശോഭ പറയുന്നു.ഷാജിയുടെ ഭാര്യ ശോഭയുടെ പുറത്തുവന്ന വീഡിയോയില്‍ ഷാജി മദ്യപിക്കുന്ന ആളായി പറയുന്നുണ്ട്. 3പ്രാവശ്യം മര്‍ദ്ദിച്ചതായും പറയുന്നു. ഇത്രയും ഉപദ്രവമേ 16 വര്‍ഷത്തേ വിവാഹ ജീവിതത്തില്‍ ശോഭക്ക് പറയാന്‍ ഉള്ളോ? 16വര്‍ഷത്തേ കുടുംബ ജീവിതത്തില്‍ ഇത്രമാത്രം ആരോപണങ്ങളും കുറ്റങ്ങളും മാത്രമേ ഈ ഭാര്യക്ക് മനം നൊന്ത് മരിച്ച തന്റെ ഭര്‍ത്താവിനെതിരേ പറയാന്‍ ഉള്ളോ? ശോഭ പോലും പറയാത്ത കാര്യങ്ങളാണ് ഷാജിക്കെതിരേ പണത്തിൂം ക്ളിക്കിനുമായി ചില അപവാദ പ്രചരണക്കാര്‍ എഴുന്നൊള്ളിച്ചത്.
അതേസമയം പണത്തിന്റെ സ്വാധീനത്താലോ മറ്റു പല ഓഫറുകളാലൊ മരിച്ച ഷാജിയെ അപകീര്‍ത്തിപ്പെടുത്തുകയും ശവത്തെ വരെ അപമാനിക്കുന്ന വിധത്തില്‍ ബ്ളാക്മെയില്‍ ജേര്‍ണലിസത്തിന്റെ പ്രധാനി രംഗത്ത് വന്നിരിക്കുന്നത് സൈബര്‍ ലോകത്ത് വന്‍ പ്രധിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.ബ്ളാക്മെയില്‍ ജേര്‍ണലിസത്തിലൂടെ കേരളത്ത് ഹൈജാക്ക് ചെയ്ത നാരദയുടെ ചീഫ് മാത്യു സാമുവലും വനിത സ്റ്റാഫും നടത്തുന്ന ഗൂഡാലോചനയുടെ തെളിവുകള്‍ ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്തു വിട്ടിരുന്നു .ഉന്നത് ഐ എ എസ് ഉദ്യോഗസ്തര്‍ , മന്ത്രിമാര്‍ ,മന്ത്രിമാരുടെ സ്റ്റാഫുകള്‍ എന്നിവരെല്ലാം ഇവരുടെ ബ്ളാമെയിലില്‍ കുടുങ്ങിയിരിക്കുന്നു .അതേ സമയം ഈ വിവാദ മല’നാടന്‍ മറ്റൊരു ബ്ളാക്മെയില്‍ തന്ത്രവുമായി ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്തുവിട്ട വീഡിയോകളില്‍ പറയാത്ത കാര്യം എടുത്ത് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഹണിട്രാപ്പില്‍ കുടുങ്ങി എന്നു പ്രക്യാപിച്ചു ഫോട്ടോ സഹിതം വാര്‍ത്തയുമായി വന്നത് ഇവര്‍ തമ്മിലുള്ള മറ്റൊരു ഗൂഡാലോചന ആണെന്നും സൂചനയും ആരോപണവും ഉണ്ട്.ഇതിന്റെ കൂടുതല്‍ വ്യക്തത ഉടന്‍ പുറത്തു വരുമെന്നും സൂചനയുണ്ട്.