ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു. പുതിയ സർക്കാരിന് വഴിയൊരുങ്ങി.പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച

ശ്രീനഗർ: ജമ്മു കശ്‌മീരിൽ രാഷ്‌ട്രപതി ഭരണം പിൻവലിച്ചു. രാഷ്ട്രപതിഭരണം പിൻവലിക്കാൻ ലഫ്റ്റനന്റ് ഗവർണറുടെ ഓഫിസ് ശുപാർശ ചെയ്തതിന് പിന്നാലെയാണ് തീരുമാനം. 10 വർഷം മുമ്പ് 2014 ൽ ആണ് ജമ്മു കശ്മീരിൽ ഒടുവിലായി തിരഞ്ഞെടുപ്പ് നടന്നത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞുപോയത്.

കേന്ദ്ര ഭരണ പ്രദേശത്ത് ആറ് വർഷത്തോളമായി നിലവിലുണ്ടായിരുന്ന രാഷ്ട്രപതി ഭരണത്തിനാണ് അവസാനമായിരിക്കുന്നത്. ജമ്മു കശ്‌മീരിൽ തിരഞ്ഞെടുപ്പിന് പിന്നാലെ പുതിയ സർക്കാർ രൂപീകരണത്തിനുള്ള സാധ്യതകൾ ഉൾപ്പെടെ തുറന്നുകാട്ടി കൊണ്ടാണ് തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഷ്ട്രപത്രി ദ്രൗപതി മുർമു ഈ അറിയിപ്പിൽ ഒപ്പ് വച്ചിട്ടുണ്ട്. വിവിധ വകുപ്പുകൾ പ്രകാരം ജമ്മു കശ്‌മീരിന് മുഖ്യമന്ത്രിയെ നിയമിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രപതി ഭരണം പിൻവലിക്കുകയാണ് എന്നാണ് അറിയിച്ചിരിക്കുന്നത്. 2018 ജൂൺ മാസത്തിൽ പിഡിപി-ബിജെപി സഖ്യം തകർന്നതിനെ പിന്നാലെയാണ് ജമ്മു കാശ്‌മീരിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. ഒമര്‍ അബ്ദുല്ല ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാവുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് നിയമസഭാ കക്ഷി യോഗത്തിലായിരുന്നു ഈ തീരുമാനം. ഫറൂക്ക് അബ്ദുള്ളയാണ് ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്.

Top