സൗദി അറേബ്യയില്‍ വിപ്ലവം ബ്രാഞ്ച് കമ്മിറ്റിയിലെ സഖാവ് ചുരിദാറിട്ടാല്‍ മോശം; സഖാക്കളുടെ ഇരട്ടത്താപ്പ് തുറന്ന് കാട്ടി സിപിഎം എംഎല്‍എ പ്രതിഭാഹരി

ആലപ്പുഴ: സൗദി അറേബ്യയില്‍ സ്ത്രീകളുടെ വസ്ത്ര ധാരണത്തില്‍ നടത്തുന്ന വിപ്ലവത്തെ പിന്താങ്ങുകയും സ്വന്തം ബ്രാഞ്ചിലെ സഖാവ് ചുരിദാറിടുമ്പോള്‍ മോശമെന്നും പറയുന്നത് യോജിക്കാന്‍ കഴിയില്ലെന്ന് കായകുളം എംഎല്‍എ പ്രതിഭാഹരി. ഏഷ്യാനെറ്റ് ഓണ്‍ലൈന്റെ പ്രത്യേക പരിപാടിയിലാണ് സിപിഎമ്മിന്റെ ഇരട്ടത്താപ്പ് തുറന്ന് കാട്ടി എംഎല്‍എ രംഗത്തെത്തിയത്.

എല്‍എല്‍ബി രണ്ടാം വര്‍ഷം പഠിക്കുന്ന സമയത്താണ് പഞ്ചായത്ത് അംഗമായി മത്സരിക്കുന്നത്. അന്ന് പ്രചരണത്തിന് സാരിയുടുത്ത് പോകണമെന്ന് പറഞ്ഞപ്പോള്‍ അതിശയമായിരുന്നു. രാഷ്ട്രീയ നേതാവ് ആയതുകൊണ്ട് അങ്ങനെ രൂപം മാറണോയെന്ന് തോന്നിപോയി. അന്ന് സാരിയുടുത്ത് തന്നെ വോട്ട് ചോദിക്കേണ്ടി വന്നു. എന്നാലും അതിനുശേഷം ജനങ്ങളെ കാണാന്‍ പോയത് ചുരിദാര്‍ ഇട്ടുതന്നെയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നമ്മള്‍ വേറെ ഒരാളായി മാറേണ്ടതില്ല. നമ്മള്‍ എങ്ങനെയാണോ അങ്ങനെ തന്നെ ഇരുന്നാല്‍ മതി. അടുത്തിടെ മണ്ഡലത്തിലെ ഒരു പരിപാടിക്ക് ചുരുദാറിട്ട് പോയി. അന്ന് ആ പരിപാടി കഴിഞ്ഞ് പലരും എന്നോട് പറഞ്ഞു, ‘സഖാവിന് സാരിയാണ് ഭംഗി, സാരിയിട്ട് വന്നൂടെ’ എന്ന്. എനിക്ക് സാരിയോടൊ ചുരിദാറിനോടൊ ലഗ്ഗിന്‍സിനോടൊ വിരോധമില്ല. എനിക്ക് എന്റേതായ ഇഷ്ടങ്ങളും അഭിപ്രായങ്ങളുമുണ്ട്. എന്തിനാ ഈ പുരുഷന്മാര്‍ ഇത്രയും പശ മുക്കിയിടുന്നത് എന്ന് ഞാന്‍ ആലോചിക്കാറുണ്ട്.

കേരളത്തിലെ മുഖ്യമന്ത്രി അലക്കിതേച്ച ഖദര്‍ അല്ല ധരിക്കുന്നത്. സാധാരണ മുണ്ടാണ് ഉടുക്കുന്നത്. പക്ഷേ വേണമെങ്കില്‍ ഒരു മേക്കോവര്‍ ആകാം. അദ്ദേഹം വിദേശത്ത് പോകുമ്പോള്‍ നല്ല സ്യൂട്ട് ഒക്കെയാണ് ഇടുന്നത്. മന്ത്രി തോമസ് ഐസക് ഫാബ് ഇന്ത്യയുടെ നല്ല കളര്‍ഫുള്‍ കുര്‍ത്തകളാണ് ഇടുന്നത്. അതിന്റെ കൂടെ മുണ്ടിന് പകരം ഒരു പാന്റ് ഒക്കെയാകാമെന്നും പ്രതിഭ പറയുന്നു. നേരത്തെ പ്രതിഭയുടെ വസ്ത്രധാരണം വിവാദമായപ്പോള്‍ മറുപടിയായി സൂരി നമ്പൂതിരിപ്പാടിനെ ഓര്‍മിപ്പിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു.

Top