പള്ളി മേടയിൽ സൺഡേ സ്കൂൾ അധ്യാപികയെ വികാരിയും കമറ്റിക്കാരനും പീഢിപ്പിച്ചു!..ഒതുക്കിയത് മെത്രാൻ..

കൊച്ചി: കത്തോലിക്കാ സഭയിൽ വീണ്ടും വൈദികന്റെ പീഡനം.എറണാകുളം രൂപതയിലെ മഞ്ഞപ്ര മേരിഗിരി പള്ളി മുൻ വികാരി ഫാ സെബാസ്റ്റ്യൻ നെല്ലിശേരിക്കും കമ്മറ്റിക്കാരനെതിരെയും ആണ് ലൈംഗീക ആരോപണം   ഉയർന്നിരിക്കുന്നത് .പീഡന പരാതി  ഒതുക്കി തീർത്തത് ബിഷപ്പ് ആണെന്നും റിപ്പോർട്ട് . എറണാകുളം സഹായ മെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്താണ്‌ ഇതിൽ നിന്നും വൈദീകനെ  രക്ഷിച്ചത്. മെത്രാന്റെ ഒത്തു തീർപ്പുമായി ബന്ധപ്പെട്ട ശബ്ദ രേഖ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.  സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ ആരോപണങ്ങളും ശബദരേഖയമുണ്ട്. യുവാവും മകനും മകളും കൂടി നിൽക്കുന്ന വീഡിയോയാണ് സൈബർ ലോകത്ത് പ്രചരിക്കുന്നത്. ഫാ. സെബാസ്റ്റൻ നെല്ലിശേരി യുവതിയെ പീഡിപ്പ വിവരം അറിഞ്ഞ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തി ഇടവകാംഗമായ ബെന്നി എന്നയാളാണ് പീഡിപ്പിച്ചതെന്നും ഭർത്താവ് പരാതിപ്പെടുന്നു. ഇത് സംബന്ധിച്ച് സഭയ്ക്കുള്ളിൽ പരാതി പറഞ്ഞത് കൂടാതെ നിയമത്തിന്റെ വഴിയിലും യുവാവ് നീങ്ങിയിട്ടുണ്ട്. സൈബർ ലോകത്ത് പ്രത്യക്ഷപ്പെട്ട വീഡിയോയിലെ ആരോപണങ്ങൾ ശരിവെച്ച് മഞ്ഞപ്ര പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ബിനു കിലുക്കനും വീഡിയോയിലുണ്ട്.

മുൻ വികാരി സെബാസ്റ്റ്യൻ നെല്ലിശേരിയും കമ്മിറ്റി അംഗങ്ങളും, മാർ സെബാസ്റ്റ്യൻ എടയന്ത്രത്തും നേതൃത്വം നൽകിയാണ് പീഡനം നടത്തിയത് എന്ന് ബിനു കിലുക്കൻ ആരോപിക്കുന്നു. വികാരി ഫാദർ സെബാസ്റ്റ്യൻ നെല്ലിശ്ശേരിയുടെയും കമ്മറ്റി അംഗം ബെന്നിയുടെയും പീഡനം സഹിക്കാതെ വേദോപദേശം അദ്ധ്യാപിക കൂടിയായ യുവതി പള്ളിയുമായുള്ള പ്രവർത്തനങ്ങൾ വേണ്ടന്ന് വെച്ചങ്കിലും വീണ്ടും ഫാദർ സെബാസ്റ്റ്യൻ നെല്ലിശ്ശേരി നിർബധിച്ചും ഭീഷണിപ്പെടുത്തിയും വീണ്ടും പള്ളിയുടെ പ്രവർത്തനങ്ങളിൽ സജീവമാക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പീഡനം തുടർകഥയായി യുവതിയുടെ മാനസിക നില തെറ്റിയതോടെയാണ് ഭർത്താവ് പരാതിയുമായി രംഗത്ത് എത്തിയത്. കച്ചവടത്തിൽ ആലഞ്ചേരി പിതാവിനെ പരസ്യമായി എതിർക്കുന്ന എറണാകുളം സഹായമെത്രന്മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവ് സ്വന്തം ഇടവകയിലെ ഒരു കുടുംബത്തെ തകർത്ത യുവതിയെ പീഡിപ്പിച്ച വൈദികനെതിരെ യാതൊരു നടപടിയും സ്വീകരിക്കുവാൻ തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. യുവതിയെ പീഡിപ്പിച്ചുവെന്ന് ആരോപണം ഉയർന്ന ഫാദർ സെബാസ്റ്റൻ നെല്ലിശ്ശേരിയെ കുറിച്ച് ഇതിന് മുൻപ് ഇരുന്ന ഇടവകളിലും വൻ പരാതികളാണ് ഉണ്ടായിരുന്നത്. പല ഇടവകളിൽ നിന്നും ആരും അറിയാതെ രാത്രിയിലാണ് മറ്റ് ഇടവകളിലേയ്ക്ക് മാറി പോയിരുന്നത്.

ഇരുന്ന ഇടവകളിലെ മിക്ക സ്ഥലങ്ങളിലും സ്ത്രീവിഷയങ്ങൾ സംബന്ധിച്ചാണ് ഫാദർ സെബാസ്റ്റൻ നെല്ലിശ്ശേരിയെ കുറിച്ച് പ്രധാനമായും ആക്ഷേപം ഉയർന്നിരിക്കുന്നത്, സാമ്പത്തിക ഇടപാടുകളിലും ഫാദർ സെബാസ്റ്റ്യൻ നെല്ലിശ്ശേരി നേർവഴിയല്ലന്നും ആക്ഷേപമുയർന്നിട്ടുണ്ട്, മേരിഗിരി ഇടവകയിൽ പീഡനത്തിന് ഇരയായ യുവതിയുടെ ഭർത്താവും കുടുംബം പരാതികളായി അധികാരികളുടെ അടുത്ത് പോയെങ്കിലും സഭാതലത്തിൽ യാതൊരു നടപടിയും സ്വീകരിക്കാതെ എറണാകുളം അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

മാത്രവുമല്ല യുവതിയെ പീഡിപ്പിച്ച സംഭവത്തെ കുറിച്ച് പരാതിപ്പെടുകയും സോഷ്യൽ മധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതോടെ യുവതിയുടെ ഭർത്താവും കുടുംബവും ഭീഷണിയിലാണ് കഴിയുന്നത്.പുറത്ത് ഇറങ്ങുവാൻ പോലും കഴിയാതെ ജീവിക്കുന്ന ഈ കുടുംബം.

ഫ്രാങ്കോ മെത്രാനു പിൻ ഗാമികളായി ഇത്തരം വിഷയങ്ങളിൽ സഭാ പിതാക്കന്മാരുടെ തെറ്റായ ഇടപെടൽ ആണ്‌ കാര്യങ്ങൾ വഷളാക്കുന്നതും സഭയേ തകർക്കുന്നതും. ഒരിക്കലും അവസാനിക്കാത്ത ലൈംഗീക അരാജകത്വമാണ്‌ പള്ളികളും പള്ളി മേടകളും കേന്ദ്രീകരിച്ച് പുറത്തുവരുന്നത്. ഒന്നിലും നടപടികൾ പോലും സഭാ തലത്തിൽ ഉണ്ടാകുന്നില്ല. വേദപാഠ ടീച്ചറേ പല തവണ പീഢിപ്പിച്ച വൈദീകൻ ഇപ്പോഴും വൈദീക പദവിയിൽ ഇരുന്ന് കുർബാനയും ചെല്ലുന്നു. വിശ്വാസികളേ കുംബസാരിപ്പിക്കുന്നു. തൃശൂരിൽ മുമ്പ് വീട്ടമ്മയുമായി മുബൈയിലേക്ക് മുങ്ങിയ വൈദീകനും ഇപ്പോൾ കാസയും പീലാസയും എടുത്ത് വാഴ്ത്തി പാട്ട് കുർബാന (ഈ വൈദീകൻ ഗായകൻ കൂടിയാണ്‌) തന്നെ നടത്തുന്നു. പോക്സോ കേസിൽ നിന്നും നിയമത്തിന്റെ സാങ്കേതികതിൽ തലനാരിഴക്ക് രക്ഷപെട്ട മെത്രാനും വൈദീകരും സഭയുടെ അമരത്ത് ഇരിക്കുന്നു.നിരവധി സംഭവങ്ങളാണ്‌ ലൈംഗീകതയുമായി ബന്ധപ്പെട്ട് റിപോർട്ട് ചെയ്യുന്നത്. എല്ലാവരേയും സഭയുടെ നേതൃത്വം സംരക്ഷിക്കുന്നു. ആർക്കുമെതിരെയും നടപടിയില്ല. വൻ മൂല്യ ച്യുതിയും, വിശ്വാസികളുടെ മാനസീകമായ വെറുപ്പും, കൊഴിഞ്ഞു പോക്കും കത്തോലിക്കാ സഭയിൽ അനുദിനം കൂടുന്നു. സഭ മുടിഞ്ഞ് തകർന്നാലും ലൈംഗീക, ഭൗതീക ജീവിതത്തിൽ ആറാടി തങ്ങൾക്ക് കഴിയണം എന്നാണ്‌ ചിലരുടെ നിലപാട്.

Top