കൊച്ചി:കുര്‍ബാന പണം തട്ടിപ്പ് നടത്തി കാമുകിക്ക് കൊടുത്ത അസിസ്റ്റന്റ് വികാരിയെ വൈദിക വൃത്തിയില്‍ നിന്നും ഒഴിവാക്കി. സീറോ മലബാര്‍ സഭയുടെ കീഴിലുള്ള ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫെറോന പള്ളിയിലെ അസിസ്റ്റന്റ് വികാരി ചേര്‍ത്തല തൈക്കാട്ടുശ്ശേരി സ്വദേശിയായ ഫാദര്‍ പ്രിന്‍സ് തൈക്കൂട്ടമാണ് 15 ലക്ഷം രൂപ തട്ടിപ്പ് നടത്തി മുങ്ങിയത്. ഗുരുതരമായ ക്രമക്കേടുകളും ആരോപണങ്ങളുമാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഇടവകയുടെ അക്കൗണ്ടിലുള്ള പണം പലഘട്ടങ്ങളിലായി ഇയാളുടെ കാമുകിക്ക് സ്ഥിരമായി അയച്ചുകൊടുത്തുവെന്ന ആരോപണം ഉയര്‍ന്നതിന്റെ പേരിലാണ് നടപടികളുണ്ടായത്.
വൈദികവൃത്തിയില്‍ നിന്ന് പുറത്താക്കിയതോടെ എറണാകുളം വിട്ട പ്രിന്‍സ് ബംഗലൂരുവിലേക്ക് കടന്നുവെന്നാണ് സൂചന. കാമുകിയാകട്ടെ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ തേടി വിദേശത്തേക്ക് പറക്കാനുള്ള ഒരുക്കത്തിലാണ്. മുന്‍പ് വിവാഹിതയായ ആളാണ് ഈ യുവതി. ഫെയ്സ്ബുക്കിലൂടെയുള്ള പരിചയമാണ് പ്രിന്‍സിനെ കുഴപ്പത്തിലാക്കിയത്. ഇവരുടെ ചാറ്റിംഗ് അടക്കം മുഴുവന്‍ ഇടപാടുകളും അരമന പുറത്തെടുത്തുവെന്നാണ് സൂചന. രണ്ടു വര്‍ഷം മുന്‍പാണ് പ്രിന്‍സ് പൗരോഹിത്യം സ്വീകരിച്ചത്.