
ന്യുഡൽഹി :കുമ്പസാരരഹസ്യം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത വൈദികനായ പ്രതികൾക്ക് മുൻകൂർ ജാമ്യം സുപ്രീം കോടതി നിരസിച്ചു .ബലാത്സംഗകേസില്‍ പ്രതികളായ ഓർത്തഡോക്സ് ഫാ.എബ്രഹാം വർഗീസ്, ഫാ.ജെയ്സ് കെ.ജോർജ് എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. വൈദികരോട് ഉടൻ പൊലീസിൽ കീഴടങ്ങാൻ സുപ്രീംകോടതി നിർദ്ദേശം നല്‍കി. കീഴടങ്ങിയ ശേഷം സ്ഥിരംജാമ്യത്തിനായി അപേക്ഷിക്കാമെന്നും കോടതി പറഞ്ഞു.ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.
കേസിൽ വൈദികർക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പീഡനത്തിന് ഇരയായ വീട്ടമ്മയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വൈദികർക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. വൈദികരെ കസ്റ്റഡിയിൽ വേണമെന്നും പൊലീസ് ആവശ്യപ്പെടുന്നുണ്ട്.