മോദ-വെള്ളാപ്പള്ളി കൂടിക്കാഴ്ച വെള്ളിയാഴ്ച,രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും ?കൗദുകത്തോടെ രാഷ്ട്രീയ കേരളം

ആലപ്പുഴ: രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം നടക്കുന്നതിനിടെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഡല്‍ഹിയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനാണ് വെള്ളാപ്പള്ളി ഡല്‍ഹിക്ക് പോകുന്നത്. മോദിയും വെള്ളാപ്പള്ളിയും തമ്മിലുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ചയാണ്. പാര്‍ട്ടി രൂപീകരണത്തിനുള്ള പിന്തുണ തേടാനാണ് വെള്ളാപ്പള്ളിയുടെ യാത്രയെന്നാണ് വിവരം.

കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തിയിരുന്നു. വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇതിന്റെ തുടര്‍ച്ചയായാണ് വെള്ളാപ്പള്ളി മോഡിയെ കാണുന്നതെന്നാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആസന്നമായ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗം ബിജെപിയുമായി സഹകരിക്കുന്നതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായി തുടരുകയും ഇതിന്റെ പേരില്‍ സിപിഎം, എസ് എന്‍ ഡിപി യോഗവുമായി പരസ്യമായി കൊമ്പുകോര്‍ക്കുകയും ചെയ്തുകൊണ്ടിരിക്കെയാണ് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഈ കൂഴിക്കാഴ്ച നടക്കാന്‍ പോകുന്നത്.

അതിനിടെ ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദത്തിലാക്കാന്‍ എസ്എന്‍ഡിപിയുടെ സ്വതന്ത്രസ്ഥാനാര്‍ഥികളെ സഹായിച്ചാല്‍ സിപിഎം സ്ഥാനാര്‍ഥികളെയും സഹായിക്കാമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തിങ്കളാഴ്ച കോഴിക്കോട് പറഞ്ഞിരുന്നു. ഇത് ബിജെപിയെ തങ്ങളുടെ വരുതിക്ക് കൊണ്ടുവരാനുള്ള വെള്ളപ്പള്ളിയുടെ തന്ത്രമായും വിലയിരുത്തപ്പെടുന്നത്.എന്നാല്‍, കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം ചര്‍ച്ച ചെയ്തില്ളെന്നായിരുന്നു വെള്ളാപ്പള്ളി വ്യക്തമാക്കിയത്.

Top