നരേന്ദ്രമോദിക്ക് എംഎയ്ക്ക് ഒന്നാം ക്ലാസ്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി വിദ്യാഭ്യാസ യോഗ്യത പുറത്തുവിട്ടു

1926477

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താന്‍ ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. മോദിയുടെ വിദ്യാഭ്യാസ യോഗ്യത കാലങ്ങളായി ഒരു ചോദ്യചിഹ്നമായിരുന്നു. വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടിയായി മോദിയുടെ വിദ്യാഭ്യാസ യോഗ്യത പുറത്തുവിട്ടു.

മോദി എംഎ ഫസ്റ്റ് ക്ലാസോടെ ജയിച്ച വ്യക്തിയാണ് എന്ന റിപ്പോര്‍ട്ട് പല നേതാക്കളുടെയും മുഖത്തടിച്ചതു പോലെയായി എന്നു തന്നെ പറയാം. മോദി ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്നാണ് പൊളിറ്റിക്കല്‍ സയന്‍സില്‍ ഫസ്റ്റ് ക്ലാസോടെ എംഎ പാസായത്. മോദിയുടെ വിദ്യാഭ്യാസ യോഗ്യത അഹമ്മദാബാദ് മിററാണ് റിപ്പോര്‍ട്ട് ചെയ്തത്. പഠനകാര്യത്തില്‍ ശരാശരിക്കും മുകളില്‍ മികവു പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു മോദിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മോദിയുടെ വിദ്യഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞ് കെജ്രിവാള്‍ വിവരാകാശ കമ്മീഷണര്‍ക്ക് കത്തെഴുതിയതോടെയാണ് സംഭവം ചര്‍ച്ചയായത്. ഗുജറാത്തിലെ പഠനകാലത്ത് മോദി മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നതെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം ഗുജറാത്ത്, ദില്ലി സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഇവിടെ പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥിയായിരുന്ന മോദി പൊളിറ്റിക്കല്‍ സയന്‍സില്‍ 62.3 ശതമാനം മാര്‍ക്കോടെ 1983ലാണ് എംഎ പാസ്സായത്. യൂറോപ്യന്‍ പൊളിറ്റിക്സ്, ഇന്ത്യന്‍ പൊളിറ്റിക്കല്‍ അനാലിസിസ്, സൈക്കോളജി ഓഫ് പൊളിറ്റിക്സ് എന്നിവയായിരുന്നു വിഷയങ്ങള്‍. ഒന്നാം വര്‍ഷം 400 ല്‍ 237 ഉം രണ്ടാം വര്‍ഷം 262 ഉം മാര്‍ക്കാണ് മോദിക്ക ലഭിച്ചത്. ഗുജറാത്ത് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എംഎന്‍ പട്ടേല്‍ വ്യക്തമാക്കുന്നു. എന്നാല്‍ മോദിയുടെ ബിരുദം സംബന്ധിച്ച് ദില്ലി സര്‍വ്വകലാശാലയ്ക്ക് യാതൊരു വിവരവുമില്ല.

പന്ത്രണ്ടാം ക്ലാസിന് തുല്യമായ ഒരു വര്‍ഷത്തെ പ്രീസയന്‍സ് കോഴ്സ് മോദി വിഷ്നഗറിലെ എംഎന്‍ സയന്‍സ് കോളേജില്‍ നിന്നുമാണ് പാസ്സായത്. ഇതിന്റെ വിവരങ്ങളും ലഭ്യമല്ല. മോദിയുടെ ദില്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാഭ്യാസത്തെകുറിച്ച് മിറര്‍ ഒന്നും പറയുന്നില്ല. അതേസമയം മോദിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം 1978 ല്‍ ദില്ലി യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം പാസ്സായിട്ടുണ്ട്. നേരത്തെ മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന തുടര്‍ച്ചയായ നിലപാടിലായിരുന്നു ദില്ലി, ഗുജറാത്ത് സര്‍വ്വകലാശാലകള്‍.

ഏറെ രസകരമായ ഒരു കാര്യം മോദി 1967 ല്‍ എംഎന്‍ സയന്‍സ് കോളേജില്‍ പ്രീ-സയന്‍സ് പഠിക്കവെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകയും ഇപ്പോഴത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുമായ ആനന്തിബെന്‍ പട്ടേല്‍ അവിടുത്തെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. ഇന്‍ഓര്‍ഗാനിക് കെമിസ്ട്രിയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു പട്ടേല്‍. മാത്രവുമല്ല, പ്രീ-സയന്‍സ് പരീക്ഷയില്‍ മോദിയുടേയും എംഎസ് സി പരീക്ഷയില്‍ ആനന്തിബെന്‍ പട്ടേലിന്റെയും റോള്‍ നമ്പര്‍ ഒന്നായിരുന്നു- 71.” എംഎന്‍ സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ കെഎം ജോഷി പറഞ്ഞു.

Top