മാണിക്യമലരായ പൂവി സുപ്രീം കോടതി കയറുന്നു; പ്രിയ പ്രകാശും സംവിധായകന്‍ ഉമര്‍ ലുലുവുമാണ് സുപ്രീം കോടതിയെ സമീപിച്ചത്

ഡല്‍ഹി: മാണിക്യ മലരായ പൂവി സുപ്രീം കോടതിയില്‍. അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഗാനത്തിന്റെ പേരില്‍ തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത നടപടി ചോദ്യം ചെയ്ത് നടി പ്രിയ പ്രകാശ് സുപ്രീം കോടതിയെ സമീപിച്ചത്. ചിത്രത്തിൻ്റെ സംവിധാകനെതിരെയും കേസ് നിലവിലുണ്ട്.

തെലങ്കാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് ചോദ്യം ചെയ്താണ് പ്രിയ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും കേസ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ പ്രിയ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രിയയ്ക്ക് പുറമെ ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ഇരുവരുടെയും അഭിഭാഷകര്‍ നാളെ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടേക്കും.

ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനം മുസ്ലിം വിഭാഗത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം സംഘടനയില്‍പ്പെട്ട യുവാക്കള്‍ നല്‍കിയ പരാതിയിലാണ് തെലങ്കാന പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗാനം ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യുമ്പോള്‍ അത് പ്രവാചകനായ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രിയയ്ക്കും സംവിധായകന്‍ ഒമര്‍ ലുലുവിനുമെതിരെ തെലങ്കാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഒമര്‍ ലുലുവിന് തെലങ്കാന പൊലീസ് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

ഹൈദരാബാദിന് പുറമെ മഹാരാഷ്ട്ര, മുംബൈ എന്നിവിടങ്ങളിലും ഗാനത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ജനജാഗരണ്‍ സമിതിയാണ് പരാതി നല്‍കിയിരിക്കുന്നത്.

ഗാനത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ മതമൗലികവാദികളുടെ കടുത്ത ആക്രമണം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഗാനം ചിത്ത്രതില്‍ നിന്ന് പിന്‍വലിക്കാനുള്ള തീരുമാനത്തിലേക്കും അണിയറപ്രവര്‍ത്തകര്‍ എത്തി. എന്നാല്‍ വന്‍പിന്തുണയുമായി പ്രേക്ഷകര്‍ എത്തിയതോടെ തീരുമാനം മാറ്റുകയായിരുന്നു.

Top