എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതയായ പ്രിയങ്ക ഗാന്ധിക്ക് ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ഉത്തരവാദിത്വം കൂടി ഏല്പിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേഠിയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കുമെന്നും രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു. ”പ്രിയങ്കയെയും ജ്യോതിരാദിത്യ സിന്ധ്യയെയും ഒരു ഉത്തരവാദിത്വം ഏല്‍പ്പിച്ചിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്പിച്ച് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് രൂപം നല്‍കണമെന്നാണത്.” രാഹുല്‍ ഗാന്ധി പറഞ്ഞു.
കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല പ്രിയങ്കയ്ക്ക് നല്കിയപ്പോള് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ജനറല്‍ സെക്രട്ടറി പദവി ഏല്‍പ്പിച്ചിരിക്കുന്നത് ജ്യോതിരാദിത്യ സിന്ധ്യയെയാണ്.”ഗുജറാത്ത് ആയാലും ഉത്തര്‍പ്രദേശ് ആയാലും സര്‍വ്വസന്നാഹത്തോടെയും ശക്തിയോടെയും കോണ്‍ഗ്രസ് മുന്നില്‍ നിന്ന് മത്സരിക്കും. തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് നിങ്ങള്‍ കാണും.” രാഹുല്‍ പറഞ്ഞു.