യുപിയില്‍ മായവാതിയെ പൂട്ടും. ദളിതര്‍ ബിഎസ്പിയില്‍ നിന്നും അകന്ന് കോണ്‍ഗ്രസിലേക്ക് അടുക്കുന്നു.

ന്യുഡൽഹി :യുപിയിൽ തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലെത്താമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. പ്രതിപക്ഷത്ത് ബിഎസ്പി, എസ്പി, കോണ്‍ഗ്രസ് എന്നീ കക്ഷികളും തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അധികാരം പിടിക്കുക എന്നതിനപ്പുറം മറ്റ് ചില ലക്ഷ്യങ്ങാണ് കോണ്‍ഗ്രസിനുള്ളത്.

403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയില്‍ വലിയ ഭൂരിപക്ഷത്തോടെയാണ് 2017 ല്‍ ബിജെപി അധികാരമേറ്റത്. നിലവില്‍ സര്‍ക്കാര്‍ പക്ഷത്ത് 321 പേരാണ് ഉള്ളത്. ബിജെപിക്ക് തനിച്ച് 309 അംഗങ്ങളും അപ്നാ ദളിനും 9 അംഗങ്ങളും ഉണ്ട്. 3 സ്വതന്ത്രരും ബിജെപി സര്‍ക്കാറിനെ പിന്തുണയ്ക്കുന്നു. പ്രതിപക്ഷത്ത് ആകെ 77 അംഗങ്ങളാണ് ഉള്ളത്. എന്നാല്‍ ഇവര്‍ ഒരു കുടക്കീഴില്‍ അല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്തിടെ മയാവാതി നടത്തിയ ബിജെപി അനുകൂല നിലപാടുകള്‍ ചൂണ്ടിക്കാട്ടി വലിയ പ്രചരാണങ്ങളാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തുന്നത്. പൗരത്വ വിഷയങ്ങളിലും ലോക്ക് ഡൗണില്‍ നിശബ്ദമായിരുന്ന മായാവതിയുടെ നിലപാട് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടിയില്‍ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. മുസ്ലിം വിഭാഗങ്ങളെ ഇത് വീണ്ടും കോണ്‍ഗ്രസിനോട് അടുപ്പിച്ചിട്ടുണ്ട്. മായാവതിയുടെ എക്കാലത്തേയും കരുത്ത് ദളിത് വോട്ട് ബാങ്കാണ് മായാവതിയുടെ എക്കാലത്തേയും കരുത്ത്.

മയാവതിയെ ബിജെപി അനുകൂലമാക്കി കാട്ടുന്നതിലൂടെ ദളിതരെ അവരില്‍ നിന്ന് അകറ്റാന്‍ കഴിയുമെന്നും കോണ്‍ഗ്രസ് വിശ്വസിക്കുന്നു. രാജസ്ഥാനില്‍ ബിജെപിക്ക് സഹായകരമാവുന്ന രീതിയില്‍ 6 എംഎല്‍എമാര്‍ക്കെതിരെ രംഗത്ത് എത്തിയ മായാവതിയുടെ നിലപാട് ഉത്തര്‍പ്രദേശിലും ചൂടേറിയ ചര്‍ച്ചാവിഷയമാക്കിയത് ഇങ്ങനെയാണ്. ബിജെപിയുടെ പാളയത്തിലേക്ക് ഈ നിലപാടെല്ലാം മായാവതി ബിജെപിയുടെ പാളയത്തിലേക്ക് പോവുന്നതിന്‍റെ സൂചനയായിട്ടാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത്. ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദിനോട് കോണ്‍ഗ്രസ് കാണിക്കുന്നു മൃദു നിലപാടും ശ്രദ്ധേയമാണ്. ദളിത് യുവവോട്ടുകളില്‍ നിര്‍ണ്ണായക സ്വാധീനം ചന്ദ്രശേഖറിനുണ്ട്. തിരഞ്ഞെടുപ്പില്‍ ഇത് അനുകാലമാക്കിയെടുക്കാമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍.

2011 ലെ സെൻസസ് പ്രകാരം 2011 ലെ സെൻസസ് പ്രകാരം പശ്ചിമ യുപിയിലെ സഹാറൻപൂരിൽ 21.73%, മുസാഫർനഗറിൽ 13.50%, മീററ്റിൽ 18.44%, ബാഗ്പാത്തിൽ 10.98%, ഗാസിയാബാദിൽ 18.4%, ഗൗതുംബുദ്‌നഗറിൽ 16.31%, ബിജ്‌നോറിൽ 20.94, ബുലന്ദശഹറിൽ 20.21%. അലിഗഡിൽ 21.78%, മൊറാദാബാദിൽ 15.86%, ബറേലിയിൽ 12.65%, റാംപൂരിൽ 13.38% എന്നിങ്ങനെയാണ് ദലിത് ജനസംഖ്യ . ഈ മേഖലയിലെല്ലാം കോണ്‍ഗ്രസ് ശക്തമായ പ്രവര്‍ത്തനമാണ് കാഴ്ച്ചവെക്കുന്നത്.

അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാര്‍ട്ടിയാണ് പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷി. എസ്പിക്ക് നിയമസഭയില്‍ 48 അംഗങ്ങളുണ്ട്. മുന്‍ മുഖ്യമന്ത്രിയായിരുന്ന മായാവതിയുടെ ബിഎസ്പിക്ക് 18 അംഗങ്ങളാണ് ഉള്ളത്. അതേസമയം കോണ്‍ഗ്രസിനാവട്ടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 7 സീറ്റുകളില്‍ മാത്രമായിരുന്നു വിജയിക്കാന്‍ കഴിഞ്ഞത്. എസ്ബിഎസ്പിക്ക് 4 അംഗങ്ങളും ഉണ്ട്.

കോണ്‍ഗ്രസിനെ അപേക്ഷിച്ച് വലിയ സംഖ്യയുണ്ടെങ്കിലും ബിജെപി സര്‍ക്കാറിനെതിരെ ശക്തമായ പ്രതിഷേധങ്ങളോ സമരങ്ങളോ നടത്താന്‍ എസ്പിക്കും ബിഎസ്പിക്കും സാധിച്ചിട്ടില്ല. പലപ്പോഴും ഏഴ് അംഗങ്ങള്‍ മാത്രമുള്ള കോണ്‍ഗ്രാസാണ് പ്രതിപക്ഷ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ പലപ്പോഴും ശക്തമായ സമരം നടത്തിയിട്ടുള്ളത്.

ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി എത്തിയത് മുതല്‍ വലിയ മാറ്റമാണ് സംസ്ഥാന കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്നത്. താഴെക്കിട മുതല്‍ ഈ മാറ്റം പ്രകടമാണ്. പ്രിയങ്കയുടെ വരവില്‍ പ്രവര്‍ത്തകരിലും വലിയ ആവശേശമാണ് ഉണ്ടായിരിക്കുന്നത്. പൗരത്വ നിയമഭേദഗതി, ലോക്ക് ഡൗണ്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസും മുന്‍ നിരയില്‍ ഉണ്ടായിരുന്നു.

ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ഉത്തര്‍പ്രദേശിലെ തൊഴിലാളികളെ സംസ്ഥാനത്തേക്ക് തിരികെ എത്തിക്കാന്‍ 1000 ബസുകളുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയതോടെ ബിജെപിയും സംസ്ഥാന സര്‍ക്കാരും വലിയ പ്രതിരോധത്തിലായിരുന്നു അകപ്പെട്ടത്. മികച്ച പ്രകടനം സമീപകാലത്തായി വലിയ ഉണര്‍വ്വ് പാര്‍ട്ടിക്ക് സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. ഊ ഉണര്‍വ് നിയമസഭാ തിരഞ്ഞെടുപ്പിലും അനുകൂലമാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. അധികാരം പിടിക്കുക എന്നതിലുപരി മികച്ച പ്രകടനം കാഴ്ചവെച്ച് പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കുകയെന്നതാണ് കോണ്‍ഗ്രസ് തന്ത്രം

ഇത്തവണ ഒരു പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് ഇപ്പോഴെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സംസ്ഥാനത്തിന്‍റെ പൊതുസാമുദായിക-ജാതി സമവാക്യങ്ങളിലൂന്നിയുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് നടത്തുന്നത്. മയാവാതിയില്‍ നിന്നും ദളിത്-ന്യൂനപക്ഷ വോട്ടുകള്‍ അടര്‍ത്തിയെടുക്കാന്‍ കഴിയുന്നതിലൂടെ മികച്ച മുന്നേറ്റം സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Top