പ്രിയങ്ക ചോപ്ര ഇങ്ങനെ തിന്നുമോ?..വീഡിയോകാണാം.

അഭിനയത്തിന് പുറമേ പാട്ടിലും മിടുക്കിയാണ് പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ പോപ്പ് ഗാനം ഏറെ തരംഗം തീര്‍ത്തതാണ്. ഇപ്പോള്‍ ബോളിവുഡിലും ഒരു കൈ നോക്കുകയാണ് പ്രിയങ്ക. പുതിയ സിനിമയുടെ ഷൂട്ടിങ് നടക്കുകയും ചെയ്യുന്നു. ഇതിനിടെയാണ് അഭിനയിക്കാന്‍ മാത്രമല്ല, തീറ്റ മത്സരത്തിലും താന്‍ കിടിലനാണെന്ന് താരം തെളിയിച്ചത്.

‘ദ ടുനൈറ്റ് ഷോ സ്റ്റാറിങ് ജിമ്മി ഫാളന്‍’ എന്ന പ്രശസ്ത അമേരിക്കന്‍ ടിവി ഷോയിലാണ് താരം തീറ്റയിലെ കഴിവ് തെളിയിച്ചിരിക്കുന്നത്. ഷോയുടെ അവതാരകനായ ജിമ്മി ഫാളനാണ് താരത്തിനൊപ്പം മത്സരത്തില്‍ പങ്കെടുത്തത്. ഒരു പ്ലേറ്റില്‍ ഭക്ഷണവിഭവം, ന്യൂക്ലിയര്‍ സോസ്, ഒരു ഗ്ലാസ്സ് പാല്‍ എന്നിവയായിരുന്നു മത്സരത്തിനായുണ്ടായത്. ഇരുപത് സെക്കന്റില്‍ ഏറ്റവും കൂടുതല്‍ കഴിക്കുന്നവരാണ് വിജയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്‍ബിസി സംപ്രേഷണം ചെയ്യുന്ന വീക്ക്‌നൈറ്റ് ഷോയാണ് ‘ദ ടുനൈറ്റ് ഷോ സ്റ്റാറിങ് ജിമ്മി ഫാളന്‍’.

[youtube https://www.youtube.com/watch?v=BkyhFJ6QADU]

Top