മോദി സര്‍ക്കാരിനെതിരെ അഞ്ഞടിച്ച പ്രിയങ്കഗാന്ധി !

അഹമ്മദാബാദ്: മോദി സര്‍ക്കാരിനെതിരെ അഞ്ഞടിച്ച പ്രിയങ്ക, ഈ തിരഞ്ഞെടുപ്പ് യഥാര്‍ത്ഥത്തില്‍ എന്താണ് എന്നൊരു ചോദ്യം ജനങ്ങളോട് ചോദിച്ചു. നിങ്ങള്‍ എന്താണ് ഈ തെരഞ്ഞെടുപ്പിലൂടെ ‘തെരഞ്ഞെടുക്കാന്‍’ ആഗ്രഹിക്കുന്നത്? നിങ്ങള്‍ നിങ്ങളുടെ ഭാവിയാണ് തെരഞ്ഞെടുക്കുന്നത് അവര്‍ പറഞ്ഞു. അതിനാല്‍ അര്‍ത്ഥശൂന്യമായ വിഷയങ്ങള്‍ക്ക് ശ്രദ്ധ നല്‍കരുതെന്നും നിങ്ങളുടെ വോട്ട് ഏറ്റവും വലിയ ആയുധമാണെന്നും അവര്‍ പറഞ്ഞു.

പ്രചാരണ രംഗത്തേയ്ക്ക് രംഗപ്രവേശം നടത്തി കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധി. സ്‌നേഹം, സൗഹാര്‍ദം, സാഹോദര്യം എന്നീ അടിത്തറയിലാണ് നമ്മുടെ രാജ്യം പടുത്തുയര്‍ത്തിയിരിയ്ക്കുന്നത്. എന്നാല്‍ ഇന്ന് നമ്മുടെ രാജ്യത്ത് സംഭവിക്കുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നുവെന്ന് തന്റെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്തെ ജനങ്ങളുടെ ഉന്നമനത്തിന് ഉതകുന്നതാവണം തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങള്‍. ആ വിഷയങ്ങളുമായി മുന്നോട്ടു പോകാം, അതായത്, യുവജനങ്ങള്‍ക്ക് എങ്ങനെ ജോലി ലഭിക്കുമെന്നത്, സ്ത്രീകള്‍ എങ്ങനെ സുരക്ഷിതരായിരിക്കും, കര്‍ഷകര്‍ക്കുവേണ്ടി എന്തു ചെയ്യാന്‍ സാധിക്കും, ഇതായിരിക്കണം ഈ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയങ്ങളെന്ന് അവര്‍ പറഞ്ഞു.

ജനസഭയെ അഭിസംബോധന ചെയ്യുന്നതിന് മുമ്പ് സുപ്രധാന യോഗം നടന്നിരുന്നു. ഗുജറാത്തില്‍ തന്നെ യോഗം സംഘടിപ്പിച്ച് ശക്തമായ സന്ദേശം നല്‍കുക എന്നതായിരുന്നു കോണ്‍ഗ്രസിന്റെ ഉദ്ദേശ്യം. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യു.പി.എ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തുടങ്ങി പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

Top