പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ യുവമുഖം…കോൺഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി

ഡല്‍ഹി : പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ഒരു യുവമുഖം എത്തുന്നു .ഉടൻ തന്നെ കോൺഗ്രസ് പാർട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയെ എത്തിക്കും എന്നും സൂചന .ഇപ്പോഴുള്ള നേതൃത്വവുമായി അടുത്ത തിരഞ്ഞെടുപ്പിനെ നേരിട്ടാൽ കോൺഗ്രസിന് കടുത്ത പരാജയം ആയിരിക്കും എന്ന വിലയിരുത്തലിൽ ആണ് പ്രിയങ്ക ഗാന്ധിയെയും യുവ രക്തമായ ജ്യോതിരാദിത്യ സിന്ധ്യയെയും കോൺഗ്രസ് പ്രധാന ചുമതലകളിൽ എത്തിക്കാൻ നീക്കം .രാഹുൽ ഗാന്ധി ഉടൻ തന്നെ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയും വർക്കിങ് പ്രസിഡന്റ് ആയി പ്രിയങ്കയെ രംഗത്തിറക്കുകയും ആണ് ലക്‌ഷ്യം .ഹിന്ദി മേഖലയിൽ നല്ല സ്വാധീനം ഉള്ള സിന്ധ്യ കുടുംബത്തിലെ യുവ രക്തത്തെയും രംഗത്തിറക്കി മോദിക്ക് എതിരെ പോരാട്ടം ശക്തമാക്കാനാണ് നീക്കം

നേരത്തെ പ്രിയങ്ക ഗാന്ധി നേതൃസ്ഥാനത്തേക്ക് വരുന്നത് സംബന്ധിച്ച് സോണിയാ ഗാന്ധി നേതാക്കളുമായി ചര്‍ച്ച ചെയ്‌തെന്ന് ദേശീയ മാധ്യമമായ ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തിരുന്നു.കൂടാതെ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ഒരു യുവമുഖം പാര്‍ട്ടിയുടെ നേതൃസ്ഥാനത്തെത്തണമെന്ന് സോണിയ മറ്റ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
അതേസമയം പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയെ പരിഗണിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്ന് പാര്‍ട്ടിയുടെ തന്നെ വെളിപ്പെടുത്തല്‍. ക്വിറ്റ് സമരത്തിന്റെ 75ാം വാര്‍ഷികം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പാര്‍ട്ടി വക്താവാണ് ഇക്കാര്യമറിയിച്ചത്.കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി ഉടന്‍ വരില്ലെന്നും അത്തരത്തിലുള്ള ചര്‍ച്ചകള്‍ ഒന്നും പാര്‍ട്ടി യോഗങ്ങളില്‍ നടത്തിയിട്ടില്ലെന്നും വക്താവ് അറിയിക്കുന്നു.അതേസമയം ഇക്കാര്യങ്ങള്‍ സംബന്ധിച്ച തീരുമാനമെടുത്ത യോഗത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തില്ല എന്നുള്ളതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും രാഹുലിന്റെ ടീമുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് മോദിയെ നേരിടുന്നതില്‍ പാര്‍ട്ടി പരാജയപ്പെടാന്‍ കാരണമെന്നും വിലയിരുത്തലുകളുണ്ടായിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top