പ്രതികള്‍ ശിക്ഷിക്കപ്പെട്ടാല്‍ ഇരയ്ക്ക് നീതി ലഭിച്ചുവെന്ന വിശ്വാസം തനിക്കില്ല; ആക്രമിച്ചവരും വിചാരണ നേരിട്ടവരും ആയുധങ്ങള്‍ മാത്രം; തീരുമാനമെടുത്തവര്‍ ഇന്നും കാണാമറയത്താണെന്നും പ്രൊഫ. ടി ജെ ജോസഫ്

തൊടുപുഴ : തൊടുപുഴ ന്യൂമാന്‍ കോളേജ് കൈവെട്ട് കേസിലെ രണ്ടാംഘട്ട ശിക്ഷാ വിധിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് പ്രൊഫസര്‍ ടി ജെ ജോസഫ്. പ്രതികള്‍ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞാല്‍ ഇരയ്ക്ക് നീതി ലഭിച്ചുവെന്ന വിശ്വാസം തനിക്കില്ലെന്നും ആക്രമിച്ചവരും വിചാരണ നേരിട്ടവരും ആയുധങ്ങള്‍ മാത്രമാണെന്നും തീരുമാനമെടുത്തവര്‍ ഇന്നും കാണാമറയത്താണെന്നും പ്രൊഫ. ടി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ശിക്ഷാ വിധി വരുമ്പോള്‍, സാധാരണ പൌരനെ പോലെയുള്ള കൌതുകം മാത്രമാണ് തനിക്കുള്ളത്. ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടവര്‍ ആരുടെയൊക്കെയോ ആജ്ഞാനുവര്‍ത്തികളാണ്. പിന്നില്‍ മറ്റ് പലരുമാണ്. അവരാണ് ആഹ്വാനം ചെയ്തത്. മുഖ്യപ്രതിയെ പിടിക്കാനാകാത്തത് നിയമ വ്യവസ്ഥയ്ക്കുള്ള പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top