16മത് തൊടുപുഴ ചലച്ചിത്ര മേളക്ക് വ്യാഴാഴ്ച തുടക്കമാകും

കേരള ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റീസ് ഫെഡറേഷന്‍, ഫ്രെയിംസ്-സിനിമ മീഡിയ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന 16മത് തൊടുപുഴ ചലച്ചിത്ര മേളക്ക് വ്യാഴാഴ്ച തുടക്കമാകും.

തൊടുപുഴ സില്‍വര്‍ ഹില്‍സ് സിനിമാസില്‍ നടക്കുന്ന മേളയില്‍ നാല് ദിവസങ്ങളിലായി വിവിധ രാജ്യങ്ങളില്‍നിന്നുള്ള 16 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യാഴാഴ്ച രാവിലെ 11ന് അമേരിക്കന്‍ റോഡ് മൂവി ‘ലിറ്റില്‍ മിസ് സണ്‍ഷൈന്‍’ ചിത്രത്തോടെ പ്രദര്‍ശനം തുടങ്ങും. 2.30ന് ജാപ്പനീസ് ചിത്രം ‘വുഡ് ജോബ്’. വൈകീട്ട് അഞ്ചിന് ഡീന്‍ കുര്യാക്കോസ് എം.പി ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അധ്യക്ഷതവഹിക്കും. സംവിധായകന്‍ ഡോ. ബിജു മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന്, ഉദ്ഘാടന ചിത്രമായി ഡോ. ബിജു സംവിധാനം ചെയ്ത ‘ഓറഞ്ചുമരങ്ങളുടെ വീട് പ്രദര്‍ശിപ്പിക്കും.

ഗണ്ടുമൂട്ടെ(കന്നട), ധനക്(ഹിന്ദി), കെയറോഫ് കഞ്ചരപാലം(തെലുങ്ക്), ദ കേവ് ഓഫ് ദ യെല്ലോ ഡോഗ്(മംഗോളിയ), ജോജോ റാബിറ്റ്(ന്യൂസിലന്‍ഡ് – അമേരിക്കന്‍), പോണ്‍(കൊറിയ), മുജിസെ ദ മിറക്കിള്‍(ടര്‍കിഷ്), ദ ഫോക്സ് ആന്‍ഡ് ദ ചൈല്‍ഡ്(ഫ്രഞ്ച്) എന്നീ ചിത്രങ്ങള്‍ വെള്ളി, ശനി ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കും.

സമാപന ദിവസമായ ഞായറാഴ്ച രാവിലെ 11ന് ഓസ്കാര്‍ അവാര്‍ഡ് നേടിയ ‘ഗ്രീന്‍ ബുക്ക്’, 2.30ന് സയന്‍സ് ഫിക്ഷന്‍ ചിത്രം ‘ഇന്‍റര്‍സ്റ്റെല്ലാര്‍’, ആറിന് ടര്‍ക്കിഷ് ചിത്രം ‘മുജിസെ -2’, 8.30ന് ബ്രിട്ടീഷ് അമേരിക്കന്‍ ചിത്രം ‘ലോക്ക്’ എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്നത്. 100 രൂപ നല്‍കി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് എല്ലാ സിനിമയും കാണാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447776524, 9447824923, 9447753482. വാര്‍ത്തസമ്മേളനത്തില്‍ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, ഫിലിം സൊസൈറ്റി പ്രസിഡന്‍റ് എന്‍. രവീന്ദ്രന്‍, സെക്രട്ടറി എം.എം. മഞ്ജുഹാസന്‍, എം.ഐ. സുകുമാരന്‍, ജോഷി വിഗ്നേറ്റ് എന്നിവര്‍ പങ്കെടുത്തു.

Top