മലപ്പുറം: യൂട്യൂബര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാലിനെതിരെ പൊലീസ് കേസ്. മലപ്പുറം വളാഞ്ചേരിയിലെ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് നിഹാലിനെതിരെ കേസെടുത്തിരിക്കുന്നത്. അശ്ലീല പദപ്രയോഗം, ഗതാഗതം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് വളാഞ്ചേരി പൊലീസ് കേസെടുത്തത്. ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച കട ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വളാഞ്ചേരി പാണ്ടികശാല സ്വദേശി സൈഫുദ്ദീന്‍ പാടത്തിന്റെ നല്‍കിയ പരാതിയിലാണ് കേസ്. ദിവസങ്ങള്‍ക്കു മുമ്പ് നടന്ന പരിപാടി സാമൂഹ്യ മാധ്യമങ്ങളിലും മറ്റു പല മേഖലകളിലും വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. തൊപ്പിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിരുന്നത്.
ആറ് ലക്ഷത്തില്‍ കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് കണ്ണൂര്‍ സ്വദേശിയായ തൊപ്പിയുടെ യുട്യൂബ് ചാനലിനുള്ളത്.