കൊള്ള സംഘത്തിൽ ഒരു പെണ്ണും നാലാണും ; ആൺകുട്ടികൾ പിടിച്ച് പറിക്കും, പെൺകുട്ടി വിൽക്കും

ഒരു പെണ്ണും നാല് ആൺകുട്ടികളും ചേർന്ന കവർച്ച സംഘം അറസ്റ്റിൽ. കടയ്ക്കാവൂരിൽ കഴിഞ്ഞ ദിവസം കവർച്ച നടത്തിയ ശേഷം ഇവർ പിടിയിലാവുകയായിരുന്നു. ഷമീര്‍, അബിന്‍, അഖില്‍പ്രേമന്‍, ഹരീഷ്, ജെര്‍നിഷ എന്നിവരെയാണു പോലീസ് പിടികൂടിയത്.

ആൺകുട്ടികൾ പിടിച്ച പറിച്ചും മോഷ്ടിച്ചും കൊണ്ട് വരുന്ന സ്വർണ മുതലുകൾ സംശയം തോന്നാത്ത രീതിയിൽ വിൽക്കുകയാണ് പെൺകുട്ടി ചെയ്യുന്നത്. 22നു പുലര്‍ച്ചെ കടയ്ക്കാവൂര്‍ അങ്കിളിമുക്കിനു സമീപം 80വയസുള്ള വയോധികയെ ബൈക്കിലെത്തിയ ഷമീര്‍, അബിന്‍ എന്നിവർ അക്രമിച്ചു സ്വര്‍ണമാല പൊട്ടിച്ചെടുത്തു കടന്നിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടെയാണു സംഘം അറസ്റ്റിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top