‘വീഴ്ച്ച’ പറ്റി എന്ന വാചകമില്ലാതെ പോലീസിനെക്കുറിച്ച് കഴിഞ്ഞകാലത്ത് കേള്‍ക്കാനേ പറ്റില്ല എന്ന അവസ്ഥയാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് കൈവച്ച പല കേസുകളിലും സര്‍ക്കാരിന് തന്നെ മാനക്കേടുണ്ടാക്കുന്ന രീതിയിലാണ് പോലീസിന്റെ ഇടപെടല്‍. നാക്കേടുണ്ടാക്കുന്ന ഈ നില മാറ്റയെടുക്കാന്‍ സേനയെ പരിഷ്‌ക്കരണത്തിന് വിധേയമാക്കുകയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.
ക്രൈം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് രണ്ടാഴ്ചയ്ക്കുശേഷം അന്വേഷണ പുരോഗതി മേലുദ്യോഗസ്ഥര്‍ നിരന്തരം വിലയിരുത്തണമെന്ന് ബെഹറയുടെ സര്‍ക്കുലര്‍. ആദ്യം ക്രൈംബ്രാഞ്ചിലും പിന്നീട് ലോക്കല്‍ പോലീസിലും നടപ്പിലാക്കുന്ന പരിഷ്‌കാരം കേരളാ പോലീസിന്റെ പ്രവര്‍ത്തന രീതി അടിമുടി മാറ്റും
മേലുദ്യോഗസ്ഥരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പങ്കാളിത്തവും മേല്‍നോട്ടവും ക്രിമിനല്‍ കേസുകളില്‍ ഉറപ്പുവരുത്തുന്നതിനും കേസ് അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായിട്ടാണ് ഡിജിപി ലോക്‌നാഥ് ബെഹറ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
ക്രിമിനല്‍ കേസുകള്‍ രജിസ്ട്രര്‍ ചെയ്ത് രണ്ടാഴ്ച്ചക്കകം മുതല്‍ മേലുദ്യോഗസ്ഥര്‍ നിരന്തരം കേസിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കണം. കേസ് ഡയറികള്‍ അന്വേഷണ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ച ,എഫ് ഐ ആര്‍-ല്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങള്‍, മേലുദ്യോഗസ്ഥന്‍ അംഗീകാരം നല്‍കിയിട്ടുള്ള അന്വേഷണ തന്ത്രം,
അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള സമയക്രമം ഫോറന്‍സിക് വിദഗ്ധര്‍ അഭിപ്രായം ,തെളിവുകളുടെ രക്‌നചുരുക്കം എന്നീവ കാലഗണനാക്രമത്തില്‍ സൂചിപ്പിക്കണം. കേസന്വേഷണത്തില്‍ കാലതാമസം ഉണ്ടായെങ്കില്‍ അതിനുള്ള കാരണവും രേഖപ്പെടുത്തണം. അന്വേഷണ വേളയില്‍ ഉയര്‍ന്നുവരുന്ന പുതിയ ആരോപണങ്ങള്‍,
അന്വേഷണത്തിനിടയില്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ചും അത് മറികടക്കുവാന്‍ സ്വീകരിച്ച നടപടികളെകുറിച്ചും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കണം. താഴെത്തട്ടില്‍ നിന്ന് വരുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍ എസ്പിമാര്‍ റേഞ്ച് ഐജിക്കും ,ഐജിമാര്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ രേഖപെടുത്തി താഴേക്കും നല്‍കണം.
ഏറെ ഒച്ചപ്പാടുണ്ടാക്കുന്നതും പ്രധാനവുമായ ക്രൈം ബ്രാഞ്ച് കേസുകളില്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരിശോധനയ്ക്കായി നല്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ക്രൈം കേസുകളില്‍ അവ രജിസ്റ്റര്‍ ചെയ്ത തീയതി മുതല്‍ രണ്ടാഴ്ചയ്ക്കുശേഷം ആദ്യ പ്രോഗ്രസ് റിപ്പോര്‍ട്ടും തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാകുംവരെ പ്രതിമാസ റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കണം.
കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ പുരോഗതി റിപ്പോര്‍ട്ടുകള്‍ അയയ്ക്കുന്നത് തുടരണം.പ്രോഗ്രസ് റിപ്പോര്‍ട്ട് സംവിധാനം ആദ്യഘട്ടത്തില്‍ ക്രൈംബ്രാഞ്ചിലും തുടര്‍ന്ന് കൊലപാതകക്കേസുകളില്‍ ലോക്കല്‍ പോലീസിലും നടപ്പാക്കും.
കേസന്വേഷണങ്ങലില്‍ മേലുദ്യോഗസ്ഥര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാത്തത് മൂലം കോടതിയില്‍ കേസുകള്‍ പരാജയപെടുന്ന പശ്ചാത്തലത്തിലാണ് പോലീസിന്റെ അന്വേഷണ സംവിധാനത്തില്‍ സമൂലമായ അഴിച്ച്പണി ലക്ഷ്യമിട്ട് ബെഹറ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്