പ്രേരണയോ നിര്‍ബന്ധമോ ഇല്ലാതെ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

അഹമ്മദാബാദ്: ആരുടെയും പ്രേരണയോ നിര്‍ബന്ധമോ ഇല്ലാതെ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഇത്തരം അവസരങ്ങളില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കേസെടുക്കാനാവില്ലെന്നും കോടതി വിധിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ശാരീരികമോ ലൈംഗികമോ ആയ ചൂഷണത്തെക്കുറിച്ചുള്ള 370ാം വകുപ്പിനെക്കുറിച്ച് വ്യാഖ്യാനിക്കുമ്പോളാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. നിര്‍ഭയ കൂട്ടബലാത്സംഗ കേസിനു ശേഷം ഈ വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കിയിരുന്നു. പുതിയ നിയമപ്രകാരം വേശ്യാവൃത്തിയില്‍ ഉപഭോക്താക്കളായി എത്തുന്നവരെപ്പോലും കുറ്റക്കാരായി കണക്കാക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top