കോട്ടയം: വാടകയ്ക്ക് വീടെടുത്ത് അനാശാസ്യ പ്രവര്‍ത്തനം നടത്തിവന്ന സംഘത്തെ പോലീസ് പിടികൂടി. പാലയിലെ മാനത്തൂരിലാണ് ബംഗളുരു സ്വദേശിനികളുള്‍പ്പെടെയുള്ള സംഘം വീട് കേന്ദ്രീരിച്ച് അനാശാസ്യം നടത്തി വന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാമപുരം പോലീസാണ് ഇടപാടുകാരം ഉള്‍പ്പെടെ വലയിലാക്കിയത്.
അനാശാസ്യകേന്ദ്രം നടത്തിപ്പുകാരന്‍ ഈരാറ്റുപേട്ട സ്വദേശിആസിഫ് ഹാഷിം(47), ഇടപാടുകാരായ കോഴിക്കോട് കൊയിലാണ്ടി മിഥുന്‍ കൃഷ്ണന്‍(30), കാഞ്ഞിരപ്പിള്ളി സ്വദേശി റിജോ(29), ബംഗളൂരു സ്വദേശികളായ ശ്വേതാ ശിവാനന്ദ്(38), ഫര്‍സാന ഷേയ്ഖ്(35) എന്നിവരാണ് പിടിയിലായത്.
മാനത്തൂരില്‍ ഇരുനില വീട് വാടകയ്‌ക്കെടുത്ത് ഒരുമാസമായി കേന്ദ്രം പ്രവര്‍ത്തിച്ചുവരികയായിരുന്നു. ബംഗളൂരുവില്‍ നിന്നും യുവതികളെ എത്തിച്ച് ഏജന്റുമാര്‍ മുഖേന ആവശ്യക്കാരെ കണ്ടെത്തിയാണ് അനാശാസ്യ പ്രവര്‍ത്തനം നടത്തിയിരുന്നത്.
ഇയാള്‍ മുന്‍പും പെണ്‍വാണിഭകേസില്‍ എറണാകുളത്തുനിന്നും അറസ്റ്റിലായിട്ടുണ്ട്. അനാശാസ്യ കേന്ദ്രത്തില്‍ രഹസ്യ കാമറ സ്ഥാപിച്ച് ഇടപാടുകാരുടെ രംഗങ്ങള്‍ ചിത്രീകരിച്ച് സിഡിയിലാക്കി ഇയാള്‍ വില്‍പ്പന നടത്തിവരുന്നതായും പറയുന്നു. പ്രതികളെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കി. രാമപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയി മാത്യു, സബ് ഇന്‍സ്‌പെക്ടര്‍ ബെര്‍ലിന്‍ വി. സ്‌കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.