കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തിന് ഉമ്മന്‍ ചാണ്ടിക്ക് അയിത്തം; ആദ്യ യാത്രക്കാര്‍ പ്രതിഷേധത്തില്‍

കണ്ണൂര്‍: കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ നിര്‍മ്മാണ പ്രവൃത്തിക്ക് തുടക്കം കുറിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതില്‍ വലിയ രീതിയില്‍ പ്രതിഷേധം. ആദ്യ വിമാനത്തിലെ യാത്രക്കാര്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തി. വിമാനത്താവളത്തിന്റെ ചെര്‍മിനലില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
നാദാപുരം കല്ലാച്ചി സ്വദേശി ഫൈസലുള്‍പ്പെടെ കുറച്ച് പേരാണ്് വിമാനത്താവള ടെര്‍മിനലില്‍ പ്രതിഷേധിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനത്തിലെ യാത്രക്കാരനായാണ് ഫൈസല്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പെ ടിക്കറ്റെടുത്തായിരുന്നു യാത്രക്കായി ഒരുങ്ങിയത്. ആദ്യ വിമാനത്തില്‍ അബുദാബിയിലേക്ക് യാത്ര ചെയ്യാനെത്തിയ ഫൈസല്‍ ടെര്‍മിനലില്‍ പ്രതിഷേധിക്കുകയായിരുന്നു. കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ നിര്‍മ്മാണ പ്രവൃത്തിക്ക് തുടക്കം കുറിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി ഈ എയര്‍പോര്‍ട്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്യുന്ന കുറ്റമാണെന്ന് ഫൈസല്‍ പറഞ്ഞു. ഒരു മണിക്കൂറോളം ടെര്‍മിനലില്‍ നിന്ന് കൊണ്ട് പ്രതിഷേധിച്ച ശേഷമാണ് ഫൈസല്‍ ചെക്ക് ഇന്‍ ചെയ്യാനായി പോയത്.
ഇത് അംഗീകരിക്കാനാവില്ല. അതില്‍ യുഡിഎഫ് പ്രവര്‍ത്തകനും, കെ എം സി സി പ്രവര്‍ത്തകനുമാണ് ഫൈസല്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും വി എസ് അച്ചുതാനന്ദനെയും ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് നേതാക്കള്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.ഇതിന് ഇടയിലാണ് യാത്രക്കാരന്റെ പ്രതിഷേധം

Top