തിരുവനന്തപുരം: ഗ്രൂപ്പ് മാനേജർമാർക്ക് പുറമെ വ്യക്തികളുടെ ഇഷ്ടക്കാരും സ്ഥാനാർത്ഥി കളാവുന്ന തരാം താഴ്ന്ന തകർച്ചയിലേക്ക് കോൺഗ്രസ് പാർട്ടി എത്തിക്കഴിഞ്ഞു .പ്രതിപക്ഷനേതൃസ്ഥാനം പോലും കിട്ടാത്ത പാർലമെന്റിൽ എംപിമാർ നാട്ടുരാജാക്കന്മാർ ആകുന്നു .വട്ടിയൂർക്കാവിൽ കെ മുരളീധരന്റെയും കോന്നിയിൽ അടൂർ പ്രകാശിന്റെയും എറണാകുളത്ത് ഹൈബിയുടെയും നോമിനികളെ ഉൾപ്പെടുത്തി കോൺഗ്രസ് സ്ഥാനാർഥി പട്ടിക. വട്ടിയൂർക്കാവിൽ എൻ പീതാംബരക്കുറുപ്പിനെതിരെ കെപിസിസി ആസ്ഥാനത്ത് നാടകീയരംഗങ്ങൾ. ഇന്ദിരാഭവന്റെ മുറ്റത്ത് ഉമ്മൻചാണ്ടിയെയും കെ സുധാകരനെയും തടഞ്ഞുനിർത്തി കുറുപ്പിനെ സ്ഥാനാർഥിയാക്കരുതെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു.
‘സ്വഭാവ ദൂഷ്യമില്ലാത്ത ആളിനെ’ പരിഗണിക്കണമെന്ന് നേതാക്കൾക്കുമുന്നിലും മാധ്യമങ്ങൾക്കുമുന്നിലും ആവർത്തിച്ചു. തെരഞ്ഞെടുപ്പ് സമിതിയോഗം തുടങ്ങുന്നതിന് മുമ്പ് കെപിസിസി എക്‌സിക്യൂട്ടിവ് അംഗം ശാസ്‌തമംഗലം മോഹനന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എന്നാൽ, യോഗത്തിൽ കെ മുരളീധരൻ കടുത്ത നിലപാട് സ്വീകരിച്ചതോടെ കുറുപ്പിന് തന്നെയാണ് മുൻതൂക്കം. താൻ വൃദ്ധനാണെന്ന് പ്രചരിപ്പിക്കുന്നവർ സ്വന്തം അച്ഛനെ വീട്ടിൽനിന്ന് ഇറക്കിവിടുന്നവരാണെന്ന് പീതാംബരക്കുറുപ്പ് പറഞ്ഞു.
ഇതോടെ വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി എന്‍.പീതാംബരക്കുറുപ്പ് മല്‍സരിക്കാനുള്ള സാധ്യത മങ്ങുന്നു. കെ.മോഹന്‍കുമാറിനെ പകരം പരിഗണിച്ചേക്കും. ഇതു സംബന്ധിച്ച് കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുന്നു. കോന്നിയിലും യുഡിഎഫ് സ്ഥാനാർഥിയുടെ കാര്യത്തിൽ മാറ്റത്തിനു സാധ്യതയുണ്ട്. സാമുദായിക സമവാക്യം പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുന്നതാണ് റോബിൻ പീറ്ററിന് തിരിച്ചടിയാകുന്നത്.പീതാംബരക്കുറുപ്പിനെ മല്‍സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ കെപിസിസി ആസ്ഥാനത്തു പ്രതിഷേധിച്ചിരുന്നു. വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാക്കിയാല്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ കഴിവുണ്ടെന്നു പ്രതിഷേധങ്ങള്‍ക്കു മറുപടിയായി പീതാംബരക്കുറുപ്പ് പ്രതികരിച്ചു. എറണാകുളത്ത് ടി.ജെ.വിനോദും അരൂരില്‍ എസ്.രാജേഷുമാണു സാധ്യത പട്ടികയിൽ.കോന്നിയില്‍ ഈഴവ സ്ഥാനാര്‍ഥി വേണമെന്നാണ് പത്തനംതിട്ട ഡിസിസിയുടെ നിലപാട്. എന്നാൽ അടൂർ പ്രകാശ് എംപി ഇതിനെതിരെ പരസ്യമായി രംഗത്തെത്തി. പത്തനംതിട്ട ഡിസിസിയുടെ നിലപാടു തനിക്കെതിരെയുള്ള നീക്കമാണെന്നായിരുന്നു അടൂർ പ്രകാശിന്റെ നിലപാട്.
പത്തനംതിട്ട ഡിസിസിയുടെ എതിർപ്പ് തള്ളി കോന്നിയിൽ അടൂർ പ്രകാശിന്റെ നോമിനി റോബിൻ പീറ്ററെ പട്ടികയിൽ ഉൾപ്പെടുത്തി. എറണാകുളത്ത് ഹൈബി ഈഡന്റെ നോമിനി ടി ജെ വിനോദിന്റെ സ്ഥാനാർഥിത്വം ഉറപ്പായി. എതിർ നീക്കങ്ങളുമായി കെ വി തോമസ് രംഗത്തുണ്ട്. എറണാകുളത്ത് ടി ജെ വിനോദിനെയും കെ വി തോമസിനെയും അംഗീകരിക്കില്ലെന്ന് കാട്ടി യൂത്ത് കോൺഗ്രസുകാർ പോസ്‌റ്റർ പതിച്ചു. മറ്റു സ്ഥാനങ്ങൾ വഹിക്കുന്നവരും മുതിർന്നവരും മത്സരരംഗത്തുനിന്ന് വിട്ടുനിൽക്കണമെന്ന് പോസ്‌റ്ററിൽ ആവശ്യപ്പെട്ടു.
മഞ്ചേശ്വരം മണ്ഡലത്തിൽ പ്രാദേശികവികാരം കണക്കിലെടുക്കാതെ എം സി ഖമറുദ്ദീനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ മുസ്ലിംലീഗിലും വൻ പ്രതിഷേധം ഉയർന്നു. ഉപ്പളയിലെ ലീഗ് ഓഫീസിൽ ചേർന്ന മണ്ഡലം കമ്മിറ്റിയോഗം ബഹളത്തിൽ കലാശിച്ചു. മണ്ഡലം ഭാരവാഹികളിൽ ചിലർ രാജിക്കൊരുങ്ങിയതോടൊപ്പം പ്രചാരണത്തിൽ സജീവമാകേണ്ടെന്നും തീരുമാനിച്ചു.എന്നാൽ വട്ടിയൂർക്കാവിൽ ഉമ്മൻ ചാണ്ടിയുടെ ഇഷ്ടക്കാരാണ് പിസി വിഷ്ണുനാഥിനെ ഇറക്കാൻ ഉമ്മൻ ചാണ്ടി ഗ്രൂപ്പിന്റെ തറനീക്കമാണ് പീതാമ്പര കുറുപ്പിനെതിരെ ഉയരുന്ന പ്രതിഷേധം എന്ന് കോൺഗ്രസുകാർ ആരോപിക്കുന്നു വിഷ്ണു ഇറങ്ങിയാൽ സരിത വിഷയം ആളിക്കത്തുമെന്നും പ്രവർത്തകൾ ആരോപിക്കുന്നു.
അതേസമയം വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെയും മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പുവിനെയും സ്ഥാനാര്‍ഥികളാക്കാന്‍ സി.പി.എമ്മില്‍ ധാരണ. ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറിയേറ്റിന് കൈമാറും. മറ്റ് മൂന്ന് മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികളെ സംബന്ധിച്ച തീരുമാനവും ഇന്നുണ്ടാവും.