എഴുപത് കഴിഞ്ഞ കെ സുധാകരൻ ‘ ഏടാ പൂടാ ‘അല്ലേ?’.വി.എസിനെതിരെ ‘വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്തു ഭരണപരിഷ്‌കാരമാണ് വരേണ്ടത്എന്ന വ്യക്ത്യധിക്ഷേപം നടത്താണ് സുധാകരനൊന്തു യോഗ്യത ?

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് രംഗത്തുനിന്നും പൊതുരംഗത്തുനിന്നും എന്നെ റിട്ടയർ ചെയ്യേണ്ട എഴുപതു വയസുകഴിഞ്ഞ കെ സുധാകരൻ വിഎസ് അച്യുതാനന്ദനെതിരെ വ്യക്ത്യധിക്ഷേപം നടത്താൻ എന്ത് യോഗ്യതയാണുള്ളത് ? വി.എസിനെതിരെ ‘വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്തു ഭരണപരിഷ്‌കാരമാണ് വരേണ്ടത് ‘എന്ന കെ സുധാകരൻ ചോദിക്കുമ്പോൾ എഴുപത്തി അഞ്ചിലേക്ക് എത്തുന്ന കെ സുധാകരൻ അദ്ദേഹം തന്നെ പറഞ്ഞപോലെ ഏടാ പൂടാ ‘ അല്ലെ എന്നാണ് പൊതു സമൂഹം ചോദിക്കുന്നത് .വി.എസ് അച്യുതാനന്ദനെ ‘വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്തു ഭരണപരിഷ്‌കാരമാണ് ഈ രാജ്യത്തു വരേണ്ടത്’ എന്നായിരുന്നു വി.എസിന്റെ പ്രായത്തെ അധിക്ഷേപിച്ചുകൊണ്ട് സുധാകരന്റെ ചോദ്യം. വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണം നടത്തവെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.

‘വളരെ ചെറുപ്പക്കാരനായ അച്യുതാനന്ദന്റെ കൈയ്യില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ പോകുമ്പോള്‍ ഞങ്ങളൊക്കെ എന്തൊക്കെയോ പ്രതീക്ഷിക്കില്ലേ. മലബാറിലൊരു പഴമൊഴിയുണ്ട്. അറുപതില്‍ അത്തും പിത്തും, എഴുപതില്‍ ഏടാ പൂടാ, എണ്‍പതില്‍ എടുക്ക് ബെക്ക്, തൊണ്ണൂറില്‍ എടുക്ക് നടക്കെന്നാ.


ഇത് 96 ആണ്. ഈ 96, വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്തു ഭരണപരിഷ്‌കാരമാണ് ഈ രാജ്യത്തു വരേണ്ടത്?’- അദ്ദേഹം ചോദിച്ചു. 10 കോടി ചെലവഴിച്ചതിലൂടെ എന്തു നേട്ടമാണ് ഈ കേരളത്തിനു കിട്ടിയതെന്നും സുധാകരന്‍ ചോദിച്ചു.വിവാഹേതര ബന്ധം നിയമാനുസൃതമായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിധി വന്നതിനു പിറകെ ജഡ്ജിക്കെതിരെയും സുധാകരന്‍ സമാന പരാമര്‍ശം നടത്തിയിരുന്നു.‘ദാമ്പത്യേതര ബന്ധം നിയമാനുസൃതമാണെന്നു പറഞ്ഞ ജഡ്ജി വീട്ടില്‍ച്ചെല്ലുമ്പോള്‍ ഭാര്യ മറ്റൊരാളുമായി കിടക്ക പങ്കിടുന്നതു കണ്ടാല്‍ എന്താണു തോന്നുക?’ എന്നായിരുന്നു സുധാകരന്റെ ചോദ്യം.

Top