വേണുഗോപാലിനെ തേച്ച് ഒട്ടിച്ച പിഎസ് പ്രശാന്തിനെ പാർട്ടിയിൽ നിന്നും പുറത്താക്കി.വേണുവിനോടുള്ള കൂർ ഊട്ടി ഉറപ്പിച്ച് കെ സുധാകരൻ

കൊച്ചി: കോൺഗ്രസ് സംഘടനാ സെക്രട്ടറി കെ സി വേണുഗോപാലിന് വിധേയനായി കെ സുധാകരൻ വേണു ഗ്രുപ്പ് നേതാവായി മാറി എന്നും ആരോപണം ശക്തമായി .അത് ഊട്ടി ഉറപ്പിക്കുന്ന വിധേയത്വ നടപടിയാണ് ഇപ്പോൾ പാർട്ടിയിൽ നടന്നിരിക്കുന്നത് .കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ പുറത്താക്കിയ സുധാകര നടപടി അതാണ് ചൂണ്ടി കാണിക്കുന്നത്. സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധിക്ക് പിഎസ് പ്രശാന്ത് കത്തയച്ചിരുന്നു. നേതൃത്വത്തിന് എതിരെ ശക്തമായി രംഗത്ത് വന്നതിന് പിന്നാലെയാണ് പിഎസ് പ്രശാന്തിനെ പുറത്താക്കിയിരിക്കുന്നത്. ഇതോടെ നെടുമങ്ങാട്, അരുവിക്കര മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ക്ഷീണമേറും.

അതേസമയം കെ.സി വേണുഗോപാലിനെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട പിഎസ് പ്രശാന്ത് വീണ്ടും രംഗത്ത് വന്നു . എന്നെ പുറത്താക്കിയത് കൊണ്ട് ഇത്തരം തുറന്നു പറച്ചിലുകള്‍ക്ക് തടയിടാമെന്ന് ആരും കരുതേണ്ടതില്ല. ഇതൊരു തുടക്കമാണെന്നും പിഎസ് പ്രശാന്ത് റിപ്പോർട്ടർ എഡിറ്റേഴ്‌സ് അവറില്‍ പ്രതികരിച്ചു. പരസ്യ പ്രസ്താവനയില്‍ പശ്ചാത്താപവും കുറ്റബോധവുമില്ല. കോണ്‍ഗ്രസില്‍ നിന്നുകൊണ്ടുതന്നെ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലയാളുകള്‍ക്ക് എതിരായിട്ടാണ് ഞാന്‍ പരസ്യമായി പ്രതികരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയില്‍ കോണ്‍ഗ്രസ് തിരിച്ചുവരണമെന്നും മതേതരത്വം നിലനില്‍ക്കണമെന്നും ബിജെപി ഇതര കക്ഷികള്‍ ഉയര്‍ന്നുവരണമെന്നും ആഗ്രഹിക്കുന്നയാളാണ്. കോണ്‍ഗ്രസില്‍ നിന്നുകൊണ്ടുതന്നെ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലയാളുകള്‍ക്ക് എതിരായിട്ടാണ് ഞാന്‍ പരസ്യമായി പ്രതികരിച്ചത്. അതില്‍ ദുഖമില്ല. പുറത്താക്കലിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. പക്ഷേ എന്നെ പുറത്താക്കിയത് കൊണ്ട് ഇത്തരം തുറന്നു പറച്ചിലുകള്‍ക്ക് തടയിടാമെന്ന് ആരും കരുതേണ്ടതില്ല. ഇതൊരു തുടക്കമാണെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ നടത്തിയ പരസ്യ പ്രസ്താവനയില്‍ പശ്ചാത്താപവും കുറ്റബോധവുമില്ല.

കെസി വേണുഗോപാലിന് വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടായിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനുള്ള സംഘടനാ വൈഭവ്യം ഉണ്ടോ? ഈയൊരു നേതൃത്വവുമായി മുന്നോട്ടുപോയാല്‍ എങ്ങനെയാണ്. അഭിപ്രായങ്ങള്‍ പറയുന്നവരെ പുറത്താക്കിയാല്‍ എങ്ങനെയാണ് ശരിയാവുക. പറയുന്ന കാര്യങ്ങള്‍ ഗൗരവമായി കാണുന്നതിന് പകരം പുറത്താക്കുന്ന നയമാണ് ഇവിടെ സ്വീകരിക്കുന്നത്. എന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ഉത്കണ്ഠയില്ല. മതേതരത്വം ഉയര്‍ത്തിപ്പിടിപ്പിച്ച് ഞാനിവിടെ തന്നെയുണ്ടാകും. മേഖലാ അന്വേഷണ സമിതിയെന്നത് സിബിഐ അന്വേഷണമല്ല. ഈ അന്വേഷണത്തില്‍ ആരെയും വെള്ളപൂശാനൊക്കെ പറ്റു. നാളെ രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറും. പിഎസ് പ്രശാന്ത്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ നിന്നുളള യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു പിഎസ് പ്രശാന്ത്. തിരഞ്ഞെടുപ്പ് കാലത്ത് തന്നെ മണ്ഡലത്തില്‍ കോണ്‍ഗ്രസിനുളളില്‍ പടലപ്പിണക്കങ്ങള്‍ നിലനിന്നിരുന്നു. നെടുമങ്ങാട് സീറ്റ് ആഗ്രഹിച്ചിരുന്ന പാലോട് രവി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചിരുന്നില്ലെന്നാണ് പിഎസ് പ്രശാന്തിന്റെ ആരോപണം. മാത്രമല്ല തന്നെ തോല്‍പ്പിക്കാനും പാലോട് രവി ശ്രമിച്ചതായി പിഎസ് പ്രശാന്ത് ആരോപിക്കുന്നു.

പാലോട് രവിയെ തിരുവനന്തപുരം ഡിസിസി പ്രസിഡണ്ടാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പിഎസ് പ്രശാന്ത് കോണ്‍ഗ്രസിനുളളില്‍ കലാപക്കൊടി ഉയര്‍ത്തിയത്. തന്നെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ച പാലോട് രവിയെ ഡിസിസി അധ്യക്ഷനാക്കിയാല്‍ പാര്‍ട്ടി വിടുമെന്ന് പിഎസ് പ്രശാന്ത് ഭീഷണി മുഴക്കി. അതിന് പിന്നാലെയാണ് പിഎസ് പ്രശാന്തിനെ പുറത്താക്കിയതായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ വ്യക്തമാക്കിയിരിക്കുന്നത്.

പിഎസ് പ്രശാന്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കുന്നുവെന്ന് കെ സുധാകരന്‍ ആരോപിച്ചു. മാത്രമല്ല പാര്‍ട്ടി നേതാക്കള്‍ക്ക് എതിരെ വന്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു. അച്ചടക്ക ലംഘനത്തിന് നേരത്തെ പിഎസ് പ്രശാന്തിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം തെറ്റ് തിരുത്താന്‍ തയ്യാറായില്ല. എന്ന് മാത്രമല്ലവീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് എന്നും കെ സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും കെ സുധാകരന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിനുളളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പിഎസ് പ്രശാന്ത് രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയത്. വ്യക്തിഹത്യയും അപമാനവും സഹിക്കാന്‍ വയ്യാതെ ആണ് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയത് എന്ന് ഇന്ന് രാവിലെ തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പിഎസ് പ്രശാന്ത് വ്യക്തമാക്കി.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടതോടെ നാളെ വീണ്ടും മാധ്യമങ്ങളെ കാണുമെന്ന് പിഎസ് പ്രശാന്ത് അറിയിച്ചിട്ടുണ്ട്. പാലോട് രവിയെ തിരുവനന്തപുരം ഡിസിസി അധ്യക്ഷനാക്കിയ തീരുമാനം പുനപരിശോധിക്കണം എന്ന് രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ പിഎസ് പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു. പാലോട് രവിക്ക് എതിരെ നടപടി എടുക്കണം എന്നല്ല മറിച്ച് അദ്ദേഹത്തിന് റിവാര്‍ഡ് നല്‍കരുത് എന്നാണ് ആവശ്യമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ തനിക്ക് മേല്‍ക്കൈ ഉണ്ടായിരുന്നു. ഈ സമയത്ത് സീറ്റ് ലഭിക്കാത്തതില്‍ പാലോട് രവി പലരോടും പരാതി പറഞ്ഞുവെന്നും തന്നെ തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടത്തി എന്നുമാണ് പിഎസ് പ്രശാന്തിന്റെ ആരോപണം.

എന്നാല്‍ ആരോപണങ്ങള്‍ പാലോട് രവി നിഷേധിച്ചു. താന്‍ 18 യോഗങ്ങളില്‍ പങ്കെടുത്തുവെന്നും പ്രശാന്തിനൊപ്പം ക്ലിമിസ് തിരുമേനിയെ കാണാന്‍ പോയിരുന്നുവെന്നും പാലോട് രവി മറുപടി നല്‍കി. കോണ്‍ഗ്രസിലെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം കെസി വേണുഗോപാല്‍ ആണെന്നാണ് രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ പിഎസ് പ്രശാന്ത് ആരോപിക്കുന്നത്. കെസി വേണുഗോപാലിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സംശയാസ്പദമാണ്. അദ്ദേഹം ബിജെപി ഏജന്റാണെന്നും കോണ്‍ഗ്രസിനകത്ത് നിന്ന് കെസി വേണുഗോപാല്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തക്കുകയാണ് എന്നത് അടക്കമുളള ഗുരുതരമായ ആരോപണങ്ങളാണ് കത്തില്‍ പിഎസ് പ്രശാന്ത് ആരോപിച്ചത്.

Top