ചെറുപുഴയിലെ കരാറുകാരന്‍റെ ആത്മഹത്യ കേസിൽ പോക്സോ കേസിലെ പ്രതിയായ കോൺഗ്രസുകാരൻ : കെ.പി.സി.സി സമിതിയുടെ തെളിവെടുപ്പ് വ്യാഴാഴ്ച

കണ്ണൂർ :കണ്ണൂർ ചെറുപുഴയിലെ കരാറുകാരന്‍റെ ആത്മഹത്യ അന്വേഷിക്കാന്‍ നിയോഗിച്ച കെ.പി.സി.സി സമിതി വ്യാഴാഴ്ച തെളിവെടുപ്പ് നടത്തും. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.എ.നാരായണന്‍, കെ.പി.അനില്‍കുമാര്‍, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ധിഖ് എന്നിവരാണ് സമിതി അംഗങ്ങള്‍. വ്യാഴാഴ്ച സംഘം ജോസഫിന്റെ വീട് സന്ദർശിക്കും.ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തും.

എന്നാൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ കരാറുകാരന്റെ ആത്‍മഹത്യയിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് വിനോദയാത്രക്കിടയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ചെറുപുഴ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും അധ്യാപകനുമായ റോഷി ജോസം കെ കുഞ്ഞികൃഷ്ണൻ നായരുമാണ് . കഴിഞ്ഞ ഒക്ടോബര്‍ 31ന് സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളുമായി വിനോദയാത്രക്ക് പോയപ്പോഴാണ് റോഷി ജോസ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീട്ടിലെത്തിയ പെണ്‍കുട്ടി ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചു. പിന്നീട് സ്‌കൂളില്‍ മാനസികവും ശാരീരികവുമായി തളര്‍ന്ന നിലയില്‍ കണ്ട പെണ്‍കുട്ടിയോട് അധ്യാപികമാര്‍ ചോദിച്ചപ്പോഴാണ് പീഡനകാര്യം പുറത്തു പറഞ്ഞത്.പിന്നീട് ചൈല്‍ഡ്‌ലൈനിനെ വിവരമറിയിക്കുകയും ഇവര്‍ കൗണ്‍സിലിംഗിന് വിധേയമാക്കുകയും ചെയ്തു. തുടര്‍ന്ന് രക്ഷിതാക്കള്‍ ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പോക്‌സോ കുറ്റം ചുമത്തി കേസെടുത്തതോടെ റോഷി ജോസ് ഒളിവില്‍ പോയിരുന്നു . റോഷിക്കായി പോലീസ് ഊര്‍ജിതമായി തെരച്ചില്‍ നടത്തിവരുന്നതിനിടയിലാണ് റോഷി ജോസ് അഡ്വ. ബെന്നിജോസ് മുഖേന ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും ജാമ്യം എടുക്കയും ചെയ്തത് .അതീ ആൾ തന്നെ വീണ്ടു വൻ വിവാദമായ കേസിൽ പെട്ടത് കോൺഗ്രസിനെ പ്രതിരോധത്തിൽ ആക്കിയിരിക്കയാണ് .കരാറുകാരന്റെ ആത്മഹത്യ സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് കെ.പി.സി.സി കൈമാറണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിരുന്നു.ഇതിനെ തുടർന്നാണ് 3 അംഗ സമിതിയെ നിയോഗിച്ചത്.

Top