പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം: ചിങ്ങവനത്ത് യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി

ചിങ്ങവനം: പിണറായി സർക്കാരിൻ്റെ യുവജനവഞ്ചനയ്ക്കും ദുർഭരണത്തിനുമെതിരെ
ഒൻപത് ദിവസമായി നിരാഹാരസമരം അനുഷ്ഠിക്കുന്ന സംസ്ഥാന കമ്മറ്റയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചിങ്ങവനത്ത് യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി.

നീതിക്കായി പൊരുതുന്ന പി.എസ്.സി ഉദ്യോഗാർഥികൾക്ക് പിന്തുണ അറിയിച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ചിങ്ങവനത്ത് പന്തം കൊളുത്തി പ്രകടനം നടത്തിയത്.

യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് രോഷാഗ്നി എന്ന പേരിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തിയത്. മണ്ഡലം പ്രസിഡൻ്റ് റൂബിൻ തോമസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു.

ഡിസിസി അംഗം ബിജു എസ്.കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. കോട്ടയം നഗരസഭ 35 ആം വാർഡ് അംഗം പന്നിമറ്റം വാർഡ് കൗൺസിലർ ധന്യ ഗീരീഷ്, യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി, യൂത്ത് കോൺഗ്രസ്‌ ജില്ലാ നേതാവ് അരുൺ മർക്കോസ് മാടപ്പാട്ട്, ഭാരവാഹികളായ ജിജി ഷൈൻ , ജിഫിൻ, നിഖിൽ, ജോസുട്ടി, വിമൽജിത്ത്, അഭിഷേക്, തുടങ്ങിയവർ സംസാരിച്ചു.

Top