പുതുപ്പളളിയില്‍ അവസാന ലാപ്പില്‍ പ്രചാരണം ശക്തമാക്കിരിക്കുകയാണ് മുന്നണികള്‍; നാളെ കൊട്ടിക്കലാശം

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങി. നാളെ കൊട്ടിക്കലാശത്തോടെ പരസ്യ പ്രചാരണം അവസാനിക്കും. ഇരു മുന്നണികളുടെയും കൊട്ടിക്കലാശം പാമ്പാടിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളെല്ലാം ഇന്നലെ അവസാനവട്ട മണ്ഡല പര്യടനം ആരംഭിച്ചിരുന്നു. മൂന്ന് മുന്നണികളുടെയും പ്രധാന നേതാക്കള്‍ ഉള്‍പ്പടെ മണ്ഡലത്തിലുണ്ട്.

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് ഇന്ന് അയര്‍ക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളില്‍ വാഹന പര്യടനം നടത്തും. ഇന്ന് മണ്ഡലത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന ജനകീയ സംവാദ സദസുകളും നടക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ വാഹന പര്യടനം ഇന്ന് സമാപിക്കും. അകലക്കുന്നം പഞ്ചായത്തില്‍ ആണ് അവസാന ദിവസ പര്യടനം. സമാപന സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മണ്ഡലത്തില്‍ ഇന്ന് പ്രചാരണത്തിനായി ശശി തരൂരും എത്തുന്നുണ്ട്. വൈകിട്ട് നാലിനു മണര്‍കാട് മുതല്‍ പാമ്പാടിവരെ തരൂരിന്റെ റോഡ് ഷോ ഉണ്ടാകും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മീനടത്തും പാമ്പാടിയിലും പരിപാടികളില്‍ പങ്കെടുക്കും.

എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ലാല്‍ ഇന്നും വാഹന ജാഥയോടെയാണ് പഞ്ചായത്തുകളില്‍ പ്രചാരണത്തിന് എത്തുക. കേന്ദ്ര മന്ത്രി വി മുരളീധരന്‍ ആണ് ഇന്നത്തെ പ്രചാരണത്തിന് നേതൃത്വം നല്‍കുക . ദേശീയ വക്താവ് അനില്‍ ആന്റണി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പ്രചാരണത്തിനായി മണ്ഡലത്തില്‍ ഉണ്ട് .

Top