ജയിലില്‍ നിന്നിറങ്ങിയാല്‍ പല സത്യങ്ങളും പുറത്തുവരുമെന്ന് പള്‍സര്‍ സുനി; എല്ലാം വെളിപ്പെടുത്തും

കൊച്ചി: സത്യങ്ങള്‍ മറയ്ക്കാനാണ് തന്നെ പോലീസ് വേട്ടയാടുന്നതെന്ന് പള്‍സര്‍ സുനി ജയിലില്‍ നിന്നിറങ്ങിയാല്‍ കേസിനെ പിന്നിലെ സത്യങ്ങള്‍ വെളിപ്പെടുത്തും .ആലുവ കോടതിയില്‍ ഹാജാരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ പൊലീസ് വാഹനത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരോട് വിളിച്ചുപറയുകയായിരുന്നു സുനില്‍കുമാര്‍.

ജുഡിഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സുനില്‍ കുമാറിനെ കോടതിയില്‍ ഹാജരാക്കിയത്. തന്നെയും സുഹൃത്തുക്കളേയും അഭിഭാഷകരേയും പെലീസ് പീഡിപ്പിക്കുകയാണെന്ന് പ്രതി മജസ്ട്രേറ്റിനോട് പറഞ്ഞു. പരാതിയുണ്ടെങ്കില്‍ എഴുതിത്ത്ത്തരാന്‍ കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് രണ്ട് പേജില്‍ ഇക്കാര്യങ്ങല്‍ വിശദമായി എഴുതിക്കൊടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരാതി പരിശോധിച്ച ശേഷം നടപടി എടുക്കാമെന്ന് മജിസ്ട്രേറ്റ് പ്രതികരിച്ചു. അടുത്ത മാസം ആറ് വരെ റിമാന്റ് നീട്ടുകയും ചെയ്തു. പിന്നീട് ജയിലിലേക്ക് കൊണ്ടു പോകാനായി പൊലീസ് വാഹനത്തില്‍കയറ്റിപ്പോഴാണ് മാധ്യമപ്രവര്‍ത്തകരോടുള്ള പ്രതികരണം.

പല സത്യങ്ങളും പുറത്ത് വരുമെന്ന് പേടിച്ചിട്ടാണ് പൊലീസ് തന്നെ ജയിലില്‍ തളച്ചിടുന്നതെന്ന് സുനില്‍കുമാര്‍. ജയിലില്‍ നിന്നിറങ്ങിയാല്‍ കേസിനെ പിന്നിലെ സത്യങ്ങള്‍ വെളിപ്പെടുത്തും . ഇന്നല്ലെങ്കില്‍ നാളെ സത്യം പുറത്ത് വരും. തന്നെ വേട്ടയാടുന്ന മാധ്യമങ്ങള്‍ അന്ന് ഈ സത്യങ്ങളെല്ലാം എഴുതണമെന്നും സുനില്‍കുമാര്‍ പറഞ്ഞു.

Top