പള്‍സര്‍ സുനിയെ കോയമ്പത്തൂരില്‍ എത്തിച്ചു; ഒളിവില്‍ കഴിഞ്ഞ കേന്ദ്രങ്ങളില്‍ തെളിവെടുപ്പ്; ദൃശ്യങ്ങള്‍ പകര്‍ത്തിയെ മൊബൈല്‍ ഫോണ്‍ കിട്ടാത്തത് തലവേദന

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്സിലെ പ്രധാന പ്രതികളായ സുനിയെയും വിജീഷിനെയും ഇന്ന് കോയമ്പത്തൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇവര്‍ ഒളിവില്‍ കഴിഞ്ഞ കേന്ദ്രങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ് പോലീസിന്റെ ലക്ഷ്യം. ഇന്ന് പുലര്‍ച്ചെ 4.10ഓടെയാണ് ആലുവ ഡിവൈഎസ്പി ബാബു കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെയും കൊണ്ട് ആലുവ പോലീസ് ക്ലബ്ബില്‍ നിന്ന് പുറപ്പെട്ടത്. ഒരു പോലീസ് ജീപ്പും വാനുമാണ് ഇവിടെ നിന്ന് പുറപ്പെട്ടിരിക്കുന്നത്.

നടിയുടെ രംഗങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ കണ്ടെടുക്കുകയാണ് പോലീസിന്റെ പ്രധാന ലക്ഷ്യം. കോയമ്പത്തൂര്‍ നിന്ന് പള്‍സര്‍ സുനിയുടെ ഫോണിനെ കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കാനുള്ള സാധ്യതയയുണ്ടെന്ന് പോലീസ് കരുതുന്നു. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഈ ഫോണിലാണ്. വെള്ള നിറത്തിലുള്ള സാംസങ് ഫോണ്‍ എന്നാണ് നടിയുടെ മൊഴിയിലുള്ളത്. ഫോണ്‍ ഉപേക്ഷിച്ചെന്നാണ് പള്‍സര്‍ സുനി പറയുന്നതെങ്കിലും പോലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. സുനി പറഞ്ഞതനുസരിച്ച് കൊച്ചിയില്‍ മൂന്നിടങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. കൃത്യം നടത്തിയ ശേഷം സുനി പോയ സുഹൃത്തിന്റെ വീട്ടിലും പോലീസ് ഇന്നലെ പരിശോധന നടത്തി ഫോണുകളും മെമ്മറി കാര്‍ഡുകളും പിടിച്ചെടുത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശനിയാഴ്ചയാണ് പോലീസിന് പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ ലഭിച്ചത്. തെളിവുകള്‍ നഷ്ടപ്പെടാനുള്ള സാധ്യത പരമാവധി കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇന്നുതന്നെ പ്രതികളെ ഒളിവില്‍ കഴിഞ്ഞ കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്.

Top