ദിലീപിന്റെ സിനിമ ചിത്രീകരണത്തിന് പള്‍സര്‍ സുനി വന്നത് …

കൊച്ചി :ലൊക്കേഷന്റെ ചുമതലയുള്ള മുരുകന്‍ എന്നയാളായിരുന്നു സുനിയെ ഡ്രൈവറായി സിനിമ സെറ്റിലെത്തിച്ചത്. ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ സെറ്റില്‍ പള്‍സര്‍ സുനി എത്തിയത് ഡ്രൈവറായിട്ടാണെന്നുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പകരക്കാരനായിട്ടാണ് സുനി രണ്ടു ദിവസം സിനിമയുടെ ലെക്കേഷനില്‍ ഉണ്ടായിരുന്നത്.എന്നാല്‍ പള്‍സര്‍ സുനി ചിത്രീകരണം നടക്കുന്ന സമയത്ത് അവിടെ വന്നിട്ടുണ്ടെന്ന് തനിക്ക് അറിയില്ലെന്ന് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ദീപു എസ് കുമാര്‍ പറയുന്നു..pulser-2

 

സിനിമയുടെ ചിത്രീകരണം നടന്ന തൃശൂര്‍ നഗരത്തിലെ പ്രധാന ക്ലബ്ബില്‍ ദിലീപും സുനിയും ഒരേ സമയം ഉണ്ടായിരുന്നെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന ചിത്രങ്ങളില്‍ നിന്നും വ്യക്തമായിരുന്നത്. എന്നാല്‍ തനിക്ക് പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് ദിലീപ് മുമ്പ് വ്യക്തമാക്കിയിരുന്നത്. പ്രമുഖ നടിയെക്കുറിച്ച് ചാനലില്‍ പറഞ്ഞിരുന്നത് കൂട്ടൂകരെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നുമായിരുന്നു.പള്‍സര്‍ സുനി ചിത്രത്തിന്റെ ലൊക്കേഷനില്‍ വന്നതായി അറിയില്ലെന്ന് ജോര്‍ജേട്ടന്‍സ് പൂരം സംവിധായകന്‍ കെ ബിജു പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ വിവാദങ്ങളില്‍ കുടുങ്ങിയത് നടന്‍ ദിലീപായിരുന്നു. ദിലീപിന്റെ പേരില്‍ ഉയരുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും തനിക്ക് പള്‍സര്‍ സുനി എന്നയാളെ അറിയില്ലെന്നും താരം മുമ്പ് പറഞ്ഞിരുന്നെങ്കിലും ആ വാദങ്ങളെല്ലാം പൊളിച്ചെഴുതപ്പെട്ടിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top