ചില രണ്ടാം നിര നടിമാരുമായി സുനിക്ക് വഴിവിട്ട ബന്ധങ്ങൾ ഉണ്ടായിരുന്നു !..

കൊച്ചി: നടിയെ അക്രമിച്ച കേസിൽ അറസ്റ്റിലായ മുഖ്യ പ്രതി പൾസർ സുനിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചു. വർഷങ്ങളായി സിനിമാ പ്രവർത്തകരുടെ തോഴനായി ഒപ്പം ചേർന്നിരുന്ന സുനി സിനിമാ രംഗത്തെ നിരവധി കൊട്ടേഷനുകൾ എടുത്തിട്ടുണ്ടെന്നാണ് വിവരം. മുൻപും നടിയെ അക്രമിച്ചതിനു സമാനമായി വൈറ്റിലയിൽ മറ്റൊരു നടിയെ അക്രമിച്ചതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

എന്നാൽ ഇതു മാത്രമല്ല, ഇയാൾ നിരവധി നടിമാരെ സമാന രീതിയിൽ അക്രമിച്ചിട്ടുണ്ടെന്ന വിവരം പൊലീസിനു ലഭിച്ചു. സിനിമയിലെ പല ഉന്നതരുടെയും കൊട്ടേഷനെ തുടർന്നാണ് ഇയാൾ ഇതിനു മുതിരുന്നതെന്നും ഇത്തരത്തിൽ സുനിയെ ഉപയോഗിച്ച് ഒരു നടിയെ അക്രമിച്ച മുതിർന്ന താരം തന്നെയാണ് ഇയാളെ ദിലീപിനു പരിചയപ്പെടുത്തിയതെന്നുമുള്ള വിവരങ്ങളാണ് ഇപ്പോൾ പൊലീസിനു ലഭിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡ്രൈവറായും ലൊക്കേഷൻ ബോയിയായും സിനിമാ രംഗത്ത് സജീവമായിരുന്ന സുനിൽകുമാർ സ്ത്രീവിഷയത്തിൽ അഗ്രഗണ്യനായിരുന്നുവത്രേ. പുറത്തു പറയാറില്ല. ചില രണ്ടാം നിര നടിമാരുമായി ഇയാൾക്ക് വഴിവിട്ട ബന്ധങ്ങൾ ഉണ്ടായിരുന്നതായും വ്യക്തമായിട്ടുണ്ട്

ഇത്തരത്തിൽ ലക്ഷക്കണക്കിനു രൂപ ഇയാൾ ഉണ്ടാക്കിയിരുന്നതായും വിവരം ലഭിച്ചു. എന്നാൽ ഈ പണം എവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ല. ഇയാളുടെ സാമ്പത്തിക ഉറവിടം കണ്ടെത്താനുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്.

Top