നടിയ്ക്കുനേരെ ഉണ്ടായത് അതിക്രൂരമായ അക്രമം:സുനിക്കെതിരെ ചുമത്തിയിരിക്കുന്ന ക്രൂരമായ കുറ്റകൃത്യമെന്നും കോടതി

കൊച്ചി:നടിക്കുനേരെ ഉണ്ടായത് ക്രൂരമായ അക്രമമെന്ന് ഹൈക്കോടതി. നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വാദം കേട്ടു. പള്‍സര്‍ സുനിക്കെതിരെ ചുമത്തിയിരിക്കുന്നത് ക്രൂരമായ കുറ്റകൃത്യമെന്ന് പറഞ്ഞ ഹൈക്കോടതി ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി.

സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമാണ് ജാമ്യഹര്‍ജി ഇപ്പോള്‍ പരിഗണിക്കുന്നതെന്നും കോടതി പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു പള്‍സര്‍ സുനിയുടെ വാദം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസില്‍ അറസ്റ്റിലായത് മുതല്‍ റിമാന്‍ഡില്‍ കഴിയുന്ന പള്‍സര്‍ സുനി നിലവില്‍ വിചാരണതടവുകാരനാണ്. ആറ് വര്‍ഷമായി വിചാരണതടവുകാരനായി പ്രതി ജയിലില്‍ തുടരുമ്പോള്‍ ജാമ്യം ഒരു അവകാശമായി മാറില്ലേ എന്ന് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞിരുന്നു. ഇതില്‍ പ്രോസിക്യൂഷന്റെ നിലപാടും കോടതി തേടിയിരുന്നു.

പ്രതി ചെയ്ത കുറ്റകൃത്യം ഗൗരവമേറിയതാണെന്നും ഇരയുടെ മൊഴിയും തെളിവുകളും പ്രഥമദൃഷ്ട്യാ പ്രതിക്കെതിരാണെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസില്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ സാക്ഷികളുടെ മൊഴിയെടുപ്പ് പൂര്‍ത്തിയാകാറായെന്ന് വ്യക്തമാക്കിയ പ്രോസിക്യൂഷന്‍ ഇനി അന്തിമവാദം മാത്രമേ ഉള്ളൂ എന്നും ചൂണ്ടിക്കാട്ടി.

Top