ന്യൂഡൽഹി:രാജ്യം കടുത്ത വെല്ലുവിലയിൽ തന്നെയും പാക്കിസ്ഥാനുമായുള്ള പോരാട്ടം മോദിക്ക് മുന്നിലെ കടുത്ത വെല്ലുവിളി യും ആയിരിക്കയാണ് .പാക്കിസ്ഥാനു ചുട്ട മറുപടി നൽകിയ വിജയാഹ്ലാദത്തിലായിരുന്നു ചൊവ്വാഴ്ച രാജ്യമെങ്കിൽ, ബുധനാഴ്ച അത് ആശങ്കയും ഉത്ക്കണ്ഠയുമായി മാറി. വിങ് കമാൻഡർ അഭിനന്ദനനെ എങ്ങനെ മോചിപ്പിക്കാനാവും എന്ന ചർച്ചയായിരുന്നു ഉന്നതതലങ്ങളിൽ. യുദ്ധത്തടവുകാരെ പാക്കിസ്ഥാൻ മനസ്സാക്ഷിയില്ലാതെ പീഡിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു എവിടെയും ചർച്ച. സ്ഥിതിഗതികൾ വഷളാവുകയോണോ എന്ന ആശങ്കയും ശക്തമായി.ഇന്നലെ ഒരൊറ്റ ദിവസം, വിജയാഹ്ലാദത്തിന്റെ സ്ഥാനത്തു വിഷണ്ണതയും ഉദ്വേഗവും; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം മനസ്സിന്റെ കണ്ണാടി തന്നെയായി. ഇന്ത്യയുടെ ഒരു വിങ് കമാൻഡറെ പാക്കിസ്ഥാൻ തടവുകാരനാക്കിയതും ഇന്ത്യയുടെ യുദ്ധവിമാനം മിഗ് 21 തകർന്നതും രാജ്യത്തിന്റെ ‘മൂഡ്’ പാടേ മാറ്റി.
ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നാഷനൽ യൂത്ത് പാർലമെന്റ് വിജയികൾക്ക് അവാർഡ് നൽകുന്ന ചടങ്ങിൽ സംസാരിച്ചശേഷം ഇരിപ്പിടത്തിൽ മടങ്ങിയെത്തിയപ്പോഴാണു പ്രധാനമന്ത്രിക്കു പാക്ക് കടന്നുകയറ്റം സംബന്ധിച്ച സന്ദേശം ലഭിച്ചത്. പൊടുന്നവേ അദ്ദേഹം ചിന്താമഗ്നനായി. അൽപസമയത്തിനകം പരിപാടി പൂർത്തിയാക്കാതെ അദ്ദേഹം മടങ്ങി.
രാജ്യം മുഴുവനും നരേന്ദ്ര മോദിയുടെ അടുത്ത നീക്കം നിരീക്ഷിക്കുന്നു. രാജ്യം സുരക്ഷിത കരങ്ങളിലാണ് എന്നു ചൊവ്വാഴ്ച മോദി പ്രസംഗിച്ചതാണ്. ലോകം ഇന്ത്യയുടെ ശക്തി കണ്ടുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇപ്പോൾ മോദിക്കു തന്നെ വാക്കുകൾ ശരിയാണെന്നു തെളിയിക്കേണ്ട വെല്ലുവിളി നേരിടേണ്ടിവന്നിരിക്കുന്നു.
ജയ്ഷെയുടെ പങ്ക്: ഇന്ത്യ പാകിസ്ഥാന് തെളിവുകള്‍ കൈമാറി.
അതേസമയം ഫെബ്രുവരി 14-ന് പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്‍റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറി. ഇന്ത്യയിലെ പാകിസ്ഥാന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയ്യീദ് ഹൈദര്‍ ഷായെ സൗത്ത് ബ്ലോക്കിലേക്ക് വിളിച്ചു വരുത്തിയാണ് ഇന്ത്യ തെളിവുകള്‍ കൈമാറിയത്.
പുല്‍വാമ ആക്രമണത്തില്‍ ജയ്ഷെ മുഹമ്മദിന്‍റെ പങ്ക് ഉറപ്പിക്കുന്ന തെളിവുകളും പാകിസ്ഥാനിലെ ജയ്ഷെ മുഹമ്മദ് കേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ഇന്ത്യ പാകിസ്ഥാന് കൈമാറിയ രേഖകളില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധവും ഇന്ത്യ പാകിസ്ഥാന്‍ പ്രതിനിധിയെ അറിയിച്ചു..
ബുധനാഴ്ച്ച രാവിലെയോടെ വ്യോമാതിര്‍ത്തി ലംഘിച്ച പാക് വിമാനങ്ങളെ ഇന്ത്യന്‍ വിമാനങ്ങള്‍ പിന്തുടര്‍ന്ന് തുരത്തിയിരുന്നു. ഇതിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നു വീഴുകയും വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധന്‍ പാകിസ്ഥാന്‍റെ കസ്റ്റഡിയിലാവുകയും ചെയ്തിരുന്നു. ജനീവ കരാര്‍ അനുസരിച്ച് ഇദ്ദേഹത്തെ സംരക്ഷിക്കണമെന്നും സുരക്ഷിതനായി ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.