പാക് ഭീകരവാദത്തിനെതിരേ റഷ്യ-ചൈന-ഇന്ത്യ സംയുക്ത പ്രസ്താവന, ചൈനയുടെ തള്ളിപ്പറച്ചില്‍ ഉലഞ്ഞ് പാക്കിസ്ഥാന്‍..

ബീജിംഗ്: ചൈനയും പാക്കിസ്ഥാനെ കൈവിട്ടു.എക്കാലത്തും പാക്കിസ്ഥാന്റെ ഉറ്റമിത്രമായിരുന്നു ചൈന. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തങ്ങള്‍ക്ക് ഗുണകരമായ രീതിയില്‍ മാറ്റിത്തീര്‍ക്കുകയെന്ന തന്ത്രമാണ് കാലങ്ങളായി ചൈന നടപ്പിലാക്കിയിരുന്നത്. ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ പാക്കിസ്ഥാനെതിരേ പ്രമേയം കൊണ്ടുവരുമ്പോള്‍ പലപ്പോഴും ചൈന എതിര്‍ത്തിരുന്നു. അതേ ചൈന തന്നെ ഇപ്പോള്‍ പാക്കിസ്ഥാനെ തള്ളിപ്പറയുന്നതാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്.

ചൈനയില്‍ നടക്കുന്ന റഷ്യ-ചൈന-ഇന്ത്യ വിദേശമന്ത്രിമാരുടെ യോഗത്തിലാണ് തീവ്രവാദത്തിനെതിരായ സംയുക്ത പ്രസ്താവന ഇറക്കിയത്. പാക് മണ്ണില്‍ നിന്നും ഇന്ത്യയ്‌ക്കെതിരായ നീക്കങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് പ്രസ്താവന. ചൈനയുടെ നിലപാട് മാറ്റം പൊതുവില്‍ ഒറ്റപ്പെട്ടു നില്ക്കുന്ന പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ അമേരിക്കയും ഫ്രാന്‍സും ഓസ്‌ട്രേലിയയും ഇന്ത്യയുടെ നീക്കത്തെ പിന്തുണയ്ക്കുകയും പാക്കിസ്ഥാനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യ പാക്കിസ്ഥാനില്‍ കയറി നടത്തിയ ആക്രമണത്തെക്കുറിച്ച് ചൈന ഒരൊറ്റ വാക്കുപോലും പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. രാജ്യാന്തര തലത്തില്‍ ഒറ്റപ്പെട്ടു നില്ക്കുന്ന പാക്കിസ്ഥാന്‍ ഇന്ത്യയെ കടന്നാക്രമിച്ച് കൂടുതല്‍ പ്രതിസന്ധിയിലാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന സൂചനകളാണ് ഇസ്ലാമാബാദില്‍ നിന്ന് ലഭിക്കുന്നത്.

അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെതിരെ നിലപാട് ശക്തമാക്കി ഇന്ത്യ. ഭീകരവാദത്തിനെതിരെ പാകിസ്താന്‍ ഒന്നും ചെയ്യുന്നില്ലെന്നും ഭീകരാക്രമണങ്ങളെ ചെറുക്കാന്‍ ഇന്ത്യ ഇനിയും നടപടി സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ഭീകരവാദത്തിനെതിരെ അര്‍ത്ഥവത്തായ നടപടി സ്വീകരിക്കണമെന്ന് അമേരിക്ക പാകിസ്താനോട് ആവശ്യപ്പെട്ടു.

ചൈനയില്‍ ത്രിരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാകിസ്താനെതിരെ കടുത്ത നിലപാട് ആവര്‍ത്തിച്ചത്. പാക് മണ്ണിലെ ജെയ്ഷെ താവളങ്ങളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തെ ന്യായീകരിച്ച ഇന്ത്യ, കൂടുതല്‍ സൈനിക നടപടികള്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. ഭീകരാക്രമണങ്ങള്‍ ഒഴിവാക്കാന്‍ ഇനിയും ഉത്തരവാദിത്തപൂര്‍ണമായ തിരിച്ചടികളുണ്ടാകുമെന്നും സുഷമാ സ്വരാജ് പറഞ്ഞു.

ചൈനയുടെയും റഷ്യയുടെയും വിദേശകാര്യ മന്ത്രിമാരുമായി സുഷമാ സ്വരാജ് പ്രത്യേകം ചര്‍ച്ചകള്‍ നടത്തി. ഭീകരവാദത്തിനെതിരെ ആഗോള തലത്തില്‍ തന്ത്രവും സഹകരണവും വേണമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി പ്രതികരിച്ചു. ഇരുരാജ്യങ്ങളും സമാധാനത്തില്‍ വര്‍ത്തിക്കുന്നതിന് ഗുണപരമായ ഇടപെടല്‍ സ്വീകരിക്കുമെന്നും ചൈന വ്യക്തമാക്കി.

Top