പെട്രോള്‍ പമ്പുകള്‍ ചൊവ്വാഴ്ച അടച്ചിടും; ബുധനാഴ്ച തുറന്നാലും പെട്രോള്‍ ലഭിക്കില്ല

കൊച്ചി: സംസ്ഥാനം കുറച്ചു ദിവസത്തേക്കു പെട്രോള്‍ ക്ഷാമത്തിലേക്ക് നീങ്ങുമെന്ന് സൂചന. തിങ്കളാഴ്ച അര്‍ധ രാത്രി മുതല്‍ ചൊവ്വാഴ്ച അര്‍ധ രാത്രി വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ പമ്പുടമകള്‍ തീരുമാനിച്ചു. ബുധനാഴ്ച പമ്പുകള്‍ വീണ്ടും തുറക്കുമെങ്കിലും വ്യാഴാഴ്ച വരെ ഇന്ധനത്തിനു ക്ഷാമം വരാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്ധനവില ദിവസേന മാറുന്ന സമ്പ്രദായം നിലവില്‍ വന്നതു മുതല്‍ വന്‍ നഷ്ടമാണ് നേരിടുന്നതെന്ന് പമ്പുടമകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതു പരിഹരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്നും അവര്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് പെട്രോള്‍ ഡീലേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പുതിയ പരിഷ്‌കാരത്തെ തുടര്‍ന്ന് മാസത്തില്‍ 40,000 മുതല്‍ 60,000 രൂപ വരെ പമ്പുടമകള്‍ക്കു നഷ്ടം സംഭവിക്കുന്നുണ്ട്. പമ്പുടമകള്‍ക്കുള്ള കമ്മീഷന്‍ തുക വര്‍ധിപ്പിക്കണമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമരത്തിന്‍റെ ഭാഗമായി ഞായറാഴ്ച മുതല്‍ തന്നെ സ്റ്റോക്ക് എടുക്കുന്നത് പമ്പുകള്‍ നിര്‍ത്തിയിട്ടുണ്ട്. ചില പമ്പുകളില്‍ നോ സ്‌റ്റോക്ക് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. സമരം കഴിഞ്ഞ് ബുധനാഴ്ച സ്റ്റോക്ക് എടുക്കാനാണ് സമരക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇപ്പോഴുള്ള സ്‌റ്റോക്ക് തീര്‍ന്നാല്‍ കുറച്ചു ദിവസത്തേക്ക് ഇന്ധനക്ഷാമം നേരിട്ടേക്കാം.

Top