
കൊച്ചി: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാനത്തില്‍ പ്രിതികരണവുമായി പി.വി ശ്രീനിജന്‍ എംഎല്‍എ. പാര്‍ട്ടി തീരുമാനത്തില്‍ അസ്വഭാവികത ഒന്നും തോന്നുന്നില്ലെന്നും അധിക ചുമതല ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ശ്രീനിജന്‍ പറയുന്നു. നേരത്തെ കൊടുത്ത കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചാല്‍ രാജി വെക്കുമെന്നും പിവി ശ്രീനിജന്‍ പറഞ്ഞു.
എംഎല്‍എ സ്ഥാനവും സ്പോര്‍ട്ട്സ് കൗണ്‍സില്‍ അധ്യക്ഷസ്ഥാനവും ഒരുമിച്ച് വഹിക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന ജില്ല സെക്രട്ടേറിയറ്റിലാണ് പി.വി ശ്രീനിജനെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനമായത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക