തിരുവനന്തപുരം : ഓസ്‌ട്രേലിയായിൽ ഇരുന്ന് സ്ഥിരമായി ബ്ലാക്ക് മെയിലിംഗ് ,വ്യാജവാർത്ത,മതസ്പർദ്ധ വളർത്തൽ തുടങ്ങിയവ ഓസ്‌ട്രേലിയായിൽ ഇരുന്നു നടത്തുന്ന വിൻസ് മാത്യവുവിന്റെ കർമ്മ ന്യുസിനെ ക്ളീൻ കേരള പദ്ധതിയിൽ പെടുത്തി പൂട്ടിക്കുമെന്ന് പിവി അൻവർ എംഎൽഎ .
കർമ്മക്ക് എതിരെ ബ്ലാക്ക് മെയിലിംഗ് ,വ്യാജവാർത്ത തുടങ്ങി പോക്സോ കേസുകൾ അടക്ക ഒരു പട്ട കേസുകൾ പോലീസ് അന്വോഷിച്ചുകൊണ്ടിരിക്കയാണ്. ഒരുപാട് ഉന്നതർ കർമ്മയുടെ ബ്ളാക്മെയിലിൽ തകർന്നിട്ടുണ്ട് .ഓസ്‌ട്രേലിയായിൽ ഉള്ള വിൻസ് മാത്യവും റോസിലിയും അടക്കം ഡയറക്ടേഴ്‌സുള്ള Galaxy Zoom India Private Limited കീഴിലാണ് കർമ്മ ന്യുസ് പ്രവർത്തിക്കുന്നത്.
ബ്ളാക്ക്മെയിൽ കേസുകൾ മുൻ സ്റ്റാഫുകൾ അടക്കം വെളിപ്പെടുത്തിയിട്ടുണ്ട് .മുൻ സ്റ്റാഫുകൾ ഈ വിവരങ്ങൾ പോലീസിൽ പറയാൻ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട് . വ്യാജവാർത്ത,മതസ്പർദ്ധ വളർത്തൽ,ബ്ലാക്ക് മെയിലിംഗ്..ഇതിനൊക്കെ എതിരെയാണ് ഞങ്ങൾ പോരാടുന്നത്.അതും നിയമപരമായ വഴികളിൽ കൂടി മാത്രമാണ് മുന്നോട്ട് പോകുന്നത് എന്നും പിവി അൻവർ ഫെയ്‌സ്ബുക്കിൽ പറഞ്ഞു.
പോസ്റ്റ് പൂർണ്ണമായി :
ഓപ്പറേഷൻ ക്ലീൻ കേരള അപ്ഡേറ്റ്സ്..🔥💪
ചെസ്റ്റ് നമ്പർ 1 എത്രത്തോളം ഓടാമോ അത്രയും ഓടട്ടേ.അതാ അതിന്റെ ഒരു രസം.
ഓന്റെ ട്രൗസറും കുപ്പായവും എല്ലാം ഊരി പോയിട്ടുണ്ട്.ഫ്രീയായി വരട്ടേ.അന്നേരം വേറേ നാലഞ്ചെണ്ണം സെറ്റാക്കി വച്ചിരിക്കുന്നത് എടുത്ത് തലയിൽ വച്ച് കൊടുക്കുന്നുണ്ട്.
ചെസ്റ്റ് നമ്പർ 2 തന്നെ കൂട്ടിൽ കയറിക്കോളും.അവനും ചെസ്റ്റ് നമ്പർ 1-ന്റെ അനുഭവം തന്നെ ഉണ്ടാകും.ഒരിടത്ത് ഒന്നിരിക്കാൻ ഇനി സമയം കിട്ടാൻ പോകുന്നില്ല.
Also Read :ബ്ളാക്ക് മയിൽ ചെയ്തു പണം തട്ടൽ !മൊയലാളി കുടുങ്ങി !നാട്ടിൽ എത്തിയാൽ കാത്തിരിക്കുന്നത് ജയിലും !
ചെസ്റ്റ് നമ്പർ 3 ഓടാൻ തുടങ്ങുന്നതേ ഉള്ളൂ.ഒരുപാടെണ്ണം വരാനുണ്ട്.അതും ഒരു തീരുമാനമാക്കിയിട്ടേ ഇനി വിശ്രമമുള്ളൂ. സമൂഹത്തിൽ ഇന്ന് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നവീകരണ പ്രവർത്തനമായി തന്നെ ഇതിനെയൊക്കെ കാണുന്നു.അത് കൊണ്ട് തന്നെ,ഒരിഞ്ച് പിന്മാറാനോ,അൽപ്പം പോലും വേഗത കുറയ്ക്കാനോ ഇല്ല.അടുത്ത ചെസ്റ്റ് നമ്പർ വേണ്ടവർക്ക് മുന്നോട്ട് വരാം.അതിനി മലയാളി വാർത്ത ആയാലും,നവകേരള ആയാലും.ചുമ്മാ പറഞ്ഞാ മതി.സംഘാടക സമിതി നല്ല സ്ട്രോംഗാണ്.ഡബിൾ സ്ട്രോംഗ്..😎
അതേസമയം കര്‍മ്മ ന്യൂസിനെതിരെ ഗുരുതര വകുപ്പുകളില്‍ കേസെടുത്ത് സര്‍ക്കാര്‍. പി വി അന്‍വര്‍ എംഎല്‍എ ഫേസ് ബുക്കില്‍ എഫ് ഐ ആര്‍ പുറത്തുവിട്ടതോടെയാണ് മാനേജിങ് ഡയറക്ടര്‍ വിന്‍സ് മാത്യു ഉള്‍പ്പെടെ കേസില്‍ പ്രതിയായ വിവരങ്ങള്‍ പുറത്തറിയുന്നത്. പോക്‌സോ കേസിലെ ഇരയുടെ വിവരങ്ങള്‍ പ്രസീദ്ധകരിച്ചതിനാണ് വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം സിറ്റി പോലീസും കര്‍മ്മ ന്യൂസിനെതിരെ കേസെടുത്തിരുന്നു. ബിസിനസ് സ്ഥാപനത്തെ തകര്‍ക്കാന്‍ പണം ആവശ്യപ്പെട്ടെന്നും പിന്നീട് വ്യാജ വാര്‍ത്ത നല്‍കി സ്ഥാനപത്തെ തകര്‍ക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി.
തിരുവനന്തപുരത്തെ യാന ആശുപത്രിയ്ക്ക് എതിരെ ബ്ലാക്ക് മെയിലിങ് നടത്തി ഒരു കോടി രൂപ തട്ടിയെടുക്കാനുള്ള ശ്രമം കര്‍മ്മ ന്യൂസ് നടത്തിയിരുന്നു. ഇതാണ് രണ്ടാമത്തെ കേസ്. ഈ കേസില്‍ ഒന്നാം പ്രതി സോമദേവും രണ്ടാം പ്രതി സുജിത് കൃഷ്ണയും മൂന്നാം പ്രതി ഒരു റിപ്പോര്‍ട്ടറും ആണ്. രണ്ട് കേസുകളിലും ഊര്‍ജിതമായ അന്വേഷണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഒരുപാട് പരാതികളിലാണ് കര്‍മ്മക്കെതിരെ ഇപ്പോള്‍ പോലീസ് പ്രാഥമിക അന്വേഷണം നടത്തി എഫ് ഐ ആര്‍ തയ്യാറാക്കി കൊണ്ടിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും കര്‍മ്മയുടെ ഭീഷണിയില്‍ പണം നല്‍കിയവരും പണം നല്‍കാത്തതിനാല്‍ വ്യാജ വാര്‍ത്തക്ക് ഇരയാകേണ്ടിവന്നവരുമാണ്..