വിസ വേണ്ടെന്ന പ്രഖ്യാപനം; ഖത്തറിലേക്ക് മലയാളികളുടെ ഒഴുക്ക്

കൊച്ചി: ഖത്തറിലേക്ക് വിസയില്ലാതെ 80 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രവേശിക്കാമെന്ന നിയമമാണ് മലയാളികള്‍ക്ക് മുമ്പില്‍ പുതിയ സാധ്യതയായിരിക്കുന്നത്. പ്രഖ്യാപനം വന്നതോടെ മലയാളികളടക്കമുള്ള പ്രവാസികള്‍ ഖത്തറിലേക്ക് പറക്കുകയാണ്. വിനോദ സഞ്ചാരവികസനം ഉള്‍പ്പടെ മുന്നില്‍ കണ്ടാണ് ഖത്തര്‍ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഇതനുസരിച്ച് ഇന്ത്യ ഉള്‍പ്പടെയുള്ള 47 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഒരു മാസത്തോളം രാജ്യത്ത് തങ്ങാം. പ്രത്യേകാനുമതിയോടെ ഇത് 30 ദിവസത്തേക്ക് കൂടി നീട്ടാവുന്നതാണ്.
വിനോദ സഞ്ചാരത്തിന്റെ ഭാഗമായി കൂടുതല്‍ മലയാളികള്‍ ഇപ്പോള്‍ ഖത്തര്‍ തെരഞ്ഞെടുക്കുന്നുണ്ട്. വിസ വേണ്ടാത്തതിനാല്‍ യാത്രാചെലവ് കുറയും എന്നതാണ് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നത്. ഇതിന് പുറമെ തൊഴില്‍ സാധ്യതകള്‍ അന്വേഷിച്ചും നിരവധി പേര്‍ ഖത്തറിലെത്തുന്നുണ്ട്.
രാജ്യത്തെത്തുന്നവര്‍ക്ക് മള്‍ട്ടി എന്‍ഡ്രി ഇളവാണ് ഖത്തര്‍ അനുവദിക്കുന്നത്. കുറഞ്ഞത് ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, സ്ഥിരീകരിച്ച മടക്കടിക്കറ്റ് എന്നിവ സമര്‍പ്പിച്ചാല്‍ പരിശോധനയ്ക്ക് ശേഷം പ്രവേശനം അനുവദിക്കും.

Top