കൊച്ചി:കേരളത്തിൽ സീറോ മലബാര്‍ സഭയുടെ പരമോന്നതമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ പ്രതികൂട്ടിൽ നിർത്തുന്ന നികുതിവെട്ടിപ്പിന്റെയും കാനോനിക നിയമ ലംഘനത്തിന്റെയും അധാർമ്മികഥയുടെയും വാൻ തട്ടിപ്പ് വെള്ളപൂശാൻ കർദിനാളിന്റെ തോക്കിൻ മുനമ്പിൽ നിർത്തി ഞെട്ടിക്കുന്ന വിധത്തിൽ ഭീഷണി എന്നും കർദിനാളിന്റെ ജീവൻ അപകടത്തിൽ എന്നും തെറ്റായ വാർത്തപടച്ചു വിട്ട് ഭൂമികുംഭകോണം മറക്കാൻ നടത്തിയ തട്ടിപ്പിന്റെ സത്യം ആദ്യം പുറത്തുവിട്ടത് ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ് ആയിരുന്നു. ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് ചില സ്വാധികരായ ബിഷപ്പുമാരെയും വൈദികരെയും പ്രതികൂട്ടിൽ നിർത്തി ‘കപട വാർത്ത പടച്ചുവിട്ടത് ‘കൂലിക്ക് എഴുത്തുകാരനും മാഫിയ -ബ്ളാക്ക് മെയിൽ പത്രപ്രവർത്തനത്തിന്റെ പേരിൽ നിരവധി കേസിൽ പ്രതിയുമായ മഞ്ഞ പത്രക്കാരൻ ആയിരുന്നു .റിയൽ എസ്റ്റേറ്റ് മാഫിയായുടെ പണം വാങ്ങി ഇതിനു പിന്നിലും ബ്ളാക്മെയിൽ പത്രപ്രവർത്തനം നടത്താണ് ഈ സഭാവിരുദ്ധന്റെ പുതിയ നീക്കം.ഡിസംബർ 17 നാണ് കേരളത്തിലെ ക്രിസ്തീയ വിശ്വാസികളെയും മറ്റുള്ളവരെയും ഞെട്ടിച്ച ഭൂമികുംഭകോണത്തിന്റെ തെളിവുകളും രേഖകളും സത്യങ്ങളും അടങ്ങിയ വാർത്ത ഞങ്ങൾ പുറത്ത് വിട്ടത് (Read )
അതിനിടെ സഭയെ വീണ്ടും പ്രതികൂട്ടിൽ നിർത്തിക്കൊണ്ട് ബഹുമാനപ്പെട്ട ആലഞ്ചേരി പിതാവിനോട്, ഈ അടുത്ത് നടന്ന വസ്തു ഇടപാടുകളെപ്പറ്റി, ഒരു സഭാവിശ്വാസിയുടെ പത്ത് ചോദ്യങ്ങൾ.പ്രസക്തമാവുകയാണ്
1. 50-ൽ പരം കോടി രൂപാ മുടക്കി മറ്റൂര് സ്ഥലം വാങ്ങുന്നതിന് മുൻപ്, അത് മെഡിക്കൽ കോളേജിന് അനുമതി കിട്ടാൻ സാധ്യത ഉള്ള സ്ഥലമാണോ എന്ന് ഏതെങ്കിലും ഏജൻസിയെക്കൊണ്ട് പഠനം നടത്തിയിരുന്നോ?
2. എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സെന്റിന് ആവറേജ് 9.05 ലക്ഷം രൂപപ്രകാരം 3. 3ഏക്കർ സ്ഥലം വിൽക്കാം എന്ന് തീരുമാനിച്ചത് ?
3. സീപോർട്ട് – എയർപോർട്ട് റോഡ് അരികിൽ ഇപ്പോഴുള്ള സ്ഥലവില എത്രയാണെന്ന് അറിയാമോ ?
4. പ്രമാണങ്ങൾ പ്രകാരം 13+ കോടി രൂപയ്ക്കാണ് വസ്തു ഇടപാട് നടന്നിരിക്കുന്നത്. സെന്റിന് 9.05ലക്ഷം പ്രകാരം 3.3ഏക്കറിന്, 29+ കോടി രൂപാ വിലവരുമെന്നിരിക്കെ, 13+ കോടി രൂപയ്ക്ക് വിൽക്കാൻ തീരുമാനിക്കുന്നതിന് മുൻപ്, വിലയിലെ വൻ വ്യത്യാസം(Estimation Vs Actual ) ബന്ധപ്പെട്ട കമ്മറ്റികളെ അറിയിച്ചിരുന്നോ ? (മീറ്റിങ് മിനുട്സിന്റെ കോപ്പി കിട്ടുമോ )
5. പൂർണമായും വൈറ്റ് മണിയിൽ നടത്തിയ ഇടപാടായതിനാൽ കേവലം 13കോടിക്ക് വിറ്റ ഭൂമിയുടെ മുഴുവൻ തുകയും ലഭിക്കുന്നതിന് മുൻപ്, തീറാധാരം രജിസ്റ്റർ ചെയ്ത് കൊടുക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ ?
6. കടം വീട്ടാനാണല്ലോ കണ്ണായ ഭൂമി തുച്ചവിലയ്ക്ക് വിറ്റത്. പിന്നെ എന്തിനാണ് 6കോടി വീണ്ടും ലോൺ എടുത്ത് ഉൾനാട്ടിൽ സ്ഥലം വാങ്ങിയത്?
7.13കോടിയിൽ നമ്മുടെ കയ്യിൽ കിട്ടിയ 9കോടി കിഴിച്ചു ബാക്കി 4കോടിക്കുവേണ്ടി, എന്തിനാണ് 6കോടി വായ്പയെടുത്തു സ്ഥലം വാങ്ങിയത് ?
8. ഉയർന്ന വില, പൂർണ്ണമായും വൈറ്റ് മണിയിൽ നൽകി, സഭയുടെ കടബാധ്യത തീർക്കാൻ കെൽപ്പുള്ള അനേകം വിശ്വാസികൾ വിദേശത്തും സ്വദേശത്തും ഉണ്ടെന്നിരിക്കെ, എന്തുകൊണ്ട് സഭാമാധ്യമങ്ങളിൽ (ദീപിക, സത്യദീപം etc) പരസ്യം നൽകി അവരെ അറിയിക്കാൻ ശ്രമിച്ചില്ല ?
9. ദീപികയിൽ സമാനമായ പ്രതിസന്ധി ഉണ്ടായപ്പോൾ, ഫരിസിന്റെ കടം വീട്ടാൻ സഭാമക്കൾ സഹായിച്ചത് അങ്ങ് ഓർത്തില്ലേ ?
10. ഇത് കേവലം സാമ്പത്തിക കെടുകാര്യസ്ഥത മാത്രമാണെന്നിരിക്കെ, ഇതിനെ സഭാ വിശ്വാസതർക്കമായി മുഖ്യധാര മാധ്യമങ്ങളിൽ വഴിതിരിച്ചുവിടുന്നവരെ, അങ്ങ് വിലക്കാതിരിക്കുകയും, യഥാർത്ഥ വിഷയം ഉയർത്തിക്കാട്ടിയ വൈദീകരെ വിലക്കുകയും ചെയ്യുന്നതിന്റെ, യുക്തി എന്താണ് ?
മറ്റ് ക്രൈസ്തവ സഭകളിൽനിന്ന് വ്യത്യസ്തമായി, അല്മായർക്ക് സഭാ സ്വത്തുക്കളിൽ യാതൊരു ക്രയവിക്രിയാവകാശവും ഇല്ലാതിരിക്കേ, അതെല്ലാം ബഹുമാനപ്പെട്ട വൈദീകരും പിതാക്കന്മാരും ഉത്തരവാദിത്തത്തോടെ നിർവഹിക്കും എന്ന വിശാസത്തിന്, കോട്ടം സംഭവ്ച്ചതിനാലാണ്, ഞാൻ ഇതെല്ലാം എഴുതുന്നത്. ആവിശ്വാസം തിരികെ പിടിക്കാൻ, അങ്ങ് ഇതിന് മറുപടി തരുമെന്ന്,
പ്രതീക്ഷിക്കുന്നു….
Also Read :മാര്‍ ആലഞ്ചേരി ഭൂമി കുംഭകോണം നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്; വിറ്റഴിച്ചത് കോടികള്‍ വിലവരുന്ന ഭൂമി
അതേ സമയം സഭയിലെ ഭൂമി കച്ചവടത്തെ ചൊല്ലി സഭയിലെ വിശ്വാസികള്‍ ഇരു വിഭാഗമായി ചേരിതിരിഞ്ഞതും വിശ്വാസികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പല ഇടവകളും രൂപതകളും കര്‍ദ്ദിനാളിനെ പിന്തുണച്ചും എതിര്‍ത്തും പരസ്യ നിലപാടുകള്‍ പ്രഖ്യപിച്ചതോടെയാണ് വിശ്വാസികള്‍ തമ്മിലുള്ള തെരുവുയുദ്ധത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. ഇക്കാര്യങ്ങള്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വില്പന വിവാദത്തില്‍ വൈദികരും വിശ്വാസികളും ചേരിതിരിഞ്ഞ് രംഗത്തെത്തിയതാണ് കാര്യങ്ങള്‍ വഷളാക്കിയിരിക്കുന്നത്.ഇരു വിഭാഗവും പോസ്റ്റര്‍ പ്രചരണവും മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കിയും ആരോപണം ഉന്നയിച്ചും മുന്നേറുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയും സഭയ്ക്കെതിരെ വ്യാപക പ്രചാരണമാണ് നടക്കുന്നത്. എതിര്‍ത്തും അനുകൂലിച്ചും കമന്റുകളുമായി സോഷ്യല്‍ മീഡിയയിലെ തര്‍ക്കവും പരിധിവിടുന്ന തരത്തിലേയ്ക്ക് നീങ്ങിയട്ടുണ്ട്.പ്രതിസന്ധി എങ്ങനെ മറികടക്കണമെന്നറിയാതെ കുഴങ്ങുകയാണ് എറണാകുളം-അങ്കമാലി സിറിയന്‍ കത്തോലിക്ക അതിരൂപതാ നേതൃത്വം.
കർദിനാൾ മാർ ആലഞ്ചേരി ഉള്‍പ്പെട്ട ഭൂമി കുംഭകോണത്തിൽ സീറോ മലബാര്‍ സഭയുടെ അസ്ഥിവാരം ഇളകിയിരിക്കയാണ് .ഡെയിലി ഇന്ത്യൻ ഹെറാൾഡ് മാത്രമാണ് സത്യമായ വാർത്തയും തുടർന്ന് ഞെട്ടിക്കുന്ന രേഖകളും പുറത്ത് വിട്ടത് . കോടികളുടെ ഭൂമി കുംഭകോണ വാര്‍ത്തയുടെ രേഖകൾ പുറത്തുവന്നതോടെ സഭയെ പിടിച്ചുലയ്ക്കുന്ന വന്‍ കൊടുങ്കാറ്റായി മാറി.ഞെട്ടിക്കുന്ന വാർത്തകളും രേഖകളും പുറത്തുവന്നതിനു ദിവസങ്ങൾക്ക് ശേഷം മുഖ്യധാരാ പത്രങ്ങളും ചാനലുകളും വാർത്തയെ പിന്തുണച്ച് രംഗത്തെത്തിയട്ടുണ്ട്.സഭാവിരുദ്ധരായ ചില മാധ്യമ ഗുണ്ടകൾ പ്രത്യേക അജണ്ടയോടെ ഭൂമി മാഫിയായുടെ നക്കാപ്പിച്ച വാങ്ങി വിവാദ ചാനലിൽ വന്നു അസത്യം മുഴക്കുന്നു -ഗുണ്ടായിസം കളിക്കുന്നുണ്ട് എങ്കിലും ഞെട്ടിക്കുന്ന ഭൂമികുംഭകോണത്തിന്റെ സത്യവാർത്തകളിലേക്ക് പ്രമുഖ ചാനലുകൾ മാന്യമായി വാർത്തകൾ കൊടുത്തുതുടങ്ങി.ഇനിയും ഒരുപാട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരാനുണ്ട്.ചങ്ങനാശ്ശേരി പക്ഷം പിടിച്ച് പെയ്ഡ് മഞ്ഞപത്രക്കാരൻ രംഗത്ത് എത്തിയതിലും വാൻ ഗൂഡാലോചനയും തട്ടിപ്പും ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത് .സഭ വിരുദ്ധനായ പ്രവാസി പിതാക്കൻ മാറി വൈദികരെ ഗുണ്ടകൾ എന്ന് വിളിച്ചതും മഞ്ഞ ബ്ളാക്മെയിൽ കാരൻ രംഗത്ത് ഒന്നിച്ച് വന്നതും നിഗൂഢമായ ലക്ഷ്യത്തിനാണ് .ഭൂമി കച്ചവടത്തിൽ പങ്കുപറ്റിയവർ എന്നാണ് സൂചന .
മാധ്യമങ്ങളില്‍ കര്‍ദ്ദിനാളിനെ വിമര്‍ശിച്ച് പരസ്യമായി വൈദീകര്‍ രംഗത്തെത്തിയാല്‍ തെരുവില്‍ നേരിടുമെന്നാണ് ഇന്ത്യന്‍ കാത്തലിക് ഫോറത്തിന്റെ പ്രതിനിധി ചാനല്‍ ചര്‍ച്ചകളില്‍ പ്രഖ്യാപിച്ചിരുന്നത്. കെ സി വൈഎം മുന്‍ സംസ്ഥാന നേതാവും വൈദീകര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. പല രൂപതകളിലും ഇരു വിഭാഗമായി ചേരിതിരിഞ്ഞ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാണ.് കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ ന്യായികരിച്ച് ബഹുഭൂരിപക്ഷം ഇടവകവളും രംഗത്തെത്തിയെങ്കിലും എറണാകുളം അങ്കമാലി രൂപത പൂര്‍ണ്ണമായും കര്‍ദ്ദിനാളിനെതിരെ കര്‍ശനമായി നിലപാടിലാണ്. ചാനല്‍ മുറികളില്‍ നിന്ന് തെരുവിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്നതോടെ സീറോ മലബാര്‍ സഭ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേയ്ക്കാണ് നീങ്ങുന്നത്. ഭൂമി കച്ചവടത്തിന്റെ പേരില്‍ എവിടെയെങ്കിലും സംഘര്‍ഷമുണ്ടായാല്‍ നാണകേടിന്റെ പടുകുഴിയിലേയ്ക്കായിരിക്കും സഭ വീഴുക.
സഭയിൽ കാനോനിക നിയമം ലഘിച്ചു എന്നും നികുതിവെട്ടിപ്പിനും അധാർമ്മികതക്കും കർദിനാളും കൂട്ടരും സഭ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് കൂട്ട് നിന്ന് എന്നും വാർത്ത ഡിസംബർ 17 നു പുറത്തുവന്നപ്പോൾ അതുശരിയല്ല എന്നുള്ള ഒഴുക്കൻ പ്രതിരോധവുമായി സഭാ അധികാരികൾ രംഗത്ത് വന്നിരുന്നു .ആ സമയം മാര്‍ ആലഞ്ചേരിയും കൂട്ടരും ഭൂമി കുംഭകോണം നടത്തിയതിന്റെ ഞെട്ടിക്കുന്ന തെളിവുകള്‍ ഹെറാൾഡ് പുറത്ത് വിട്ടത് ഡിസംബർ 22 നു ആയിരുന്നു .അതിനുശേഷം സഭക്ക് 34 കോടിയുടെ നഷ്ട്ടം ഉണ്ടെന്നു ഭാഗികകമായി കുറ്റസമ്മതം നടത്തിക്കൊണ്ട് സഭാ വാഗ്‌ദാവ് രംഗത്ത് വന്നു .എന്നാൽ അതിലും വലിയ പാതകങ്ങളാണ് സീറോമലബാർ സഭയുടെ അസ്ഥിവാരം തോണ്ടുന്ന വിധത്തിലേക്കുള്ള തെളിവുകൾ പുറത്ത് വരുന്നത് .സഭയെ 80 കോടിയിലധിക കടത്തിൽ എത്തിച്ച് .സഭയുടെ കോടികൾ ബ്ലേഡ് കള്ളപ്പണക്കാർക്കു അടിയറവെച്ച് വിശ്വാസികളെ പറ്റിച്ചു .ഇപ്പോൾ വിഭാഗീയത എന്നുപറഞ്ഞുകൊണ്ട് ബ്ളാക്ക്മെയിലിലും പെയ്ഡ് വാർത്തടയിലും നിരവധി കുറ്റം ചെയ്തു പിടിക്കപ്പെട്ട ‘സഭാവിരുദ്ധനായ മഞ്ഞ പത്രക്കാരെനെയും സഭാവിരുദ്ധനായ ഒരുപാഠ ദുരൂഹതകളുള്ള ഇടതു സഹകാരിയും ‘വിവാദ സ്ത്രീ വിരുദ്ധ ചാനലിൽ എത്തി സഭയിലെ വൈദികരെ തെറി വിളിക്കുന്നതിലും വാൻ ഗൂഡാലോചനയുണ്ട്.ബന്ധുവിനെ വിവാഹം കഴിച്ച് ഫ്രസ്‌റ്റേറ്റഡ് ഹസ്ബന്റായതിനാൽ സഭക്ക് എതിരെ തിരിയുന്ന മഞ്ഞക്കാരൻ കൂട്ട് കച്ചവടത്തിൽ പങ്കാളി എന്നും ആരോപണം ഉണ്ട് .