ഭൂമി കുംഭകോണം ചർച്ച ചെയ്യാൻ വൈക്കത്ത് വിളിച്ച് യോഗം കർദിനാൾ പക്ഷം കലക്കി

കൊച്ചി:   സീറോ മലബാർ  സഭയിലെ ഭുമി കുംഭകോണം ഇരുപക്ഷമായി  ഏറ്റുമുട്ടലുകൾ തുടരുന്നു. എതിരാളികളേ ഒതുക്കാൻ പോലീസിനേയും ഭരണകൂടത്തേയും വരെ കർദിനാൾ പക്ഷക്കാർ ഉപയോഗിക്കുന്നു എന്ന് ആരോപണം. വൈക്കത്ത് ഭൂമി വിറ്റ അഴിമതി ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗം കർദിനാൾ  പക്ഷക്കാർ മുടക്കി.

കർദിനാളിനെതിരേ വിശ്വാസികളുടെ വൻ പ്രതിഷേധത്തിലേക്ക് നീങ്ങുമായിരുന്ന യോഗം പോലീസിനേ ഉപയോഗിച്ച് മുടക്കുകയായിരുന്നു. യോഗം നടത്തിയാൽ കർദിനാൾ പിതാവിന്റെ ആളുകൾ തടയുമെന്നും ക്രമസമാധാന വിഷയം ഉണ്ടാകുമെന്നും അതിനാൽ യോഗം പാടില്ലെന്നും പോലീസ് നോട്ടീസ് നല്കി. ഞായറാഴ്ച്ച വൈക്കത്ത് 4 മണിക്കായിരുന്നു യോഗം വിളിച്ചത്.ആർച്ച് ഡയോസീസ് മൂവെമെന്റ് ഫോർ ട്രാൻസ്പരസി ആണ്‌ മീറ്റീങ്ങ് വിളിച്ചത്.ഇതോടെ സഭയിലേ തമ്മിൽ തല്ലും അടിയും രാഷ്ട്രീയത്തേക്കാൾ വിഴുപ്പലക്കലാകുന്നു.FB_IMG_1517844168340

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എടയന്ത്രത്ത് പിതാവിനെതിരായ കർദിനാളിന്റെ നീക്കം പുറത്തുവന്നിരുന്നു.തന്റെ വൈദീക വൃത്തി തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്നാണ്‌ ബിഷപ്പ് എടയന്ത്രത്തിന്റെ ആരോപണം.മാത്രമല്ല കർദിനാൾ വിരുദ്ധ പക്ഷത്ത് ഉള്ളവരെ വ്യാജ സ്ത്രീ വിഷയ കേസിലും അപവാദത്തിലും പെടുത്തി പരിഹസിക്കുകയാണ്‌. അതും വൈദീകരേയും ബിഷപ്പുമാരേയും.

Top