തലസ്ഥാനത്തെ ഹോട്ടലുകളിൽ വ്യാപക റെയ്ഡ്; വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച എട്ടു ഹോട്ടലുകള്‍ക്കു പിഴ ചുമത്തി

വ്യാപകമായ പരാതികളെ തുടര്‍ന്ന് തലസ്ഥാനത്ത് ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. പല ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു.കഴക്കൂട്ടത്തെ അല്‍സാജ് ഹോട്ടലില്‍ നിന്നും 200 കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. അല്‍സാജിന് 25,000 രൂപ പിഴ ചുമത്തി. മോശം സാഹചര്യത്തില്‍ ഭക്ഷണം സൂക്ഷിച്ചതിന് കഴക്കൂട്ടത്തെ ഹോട്ടല്‍ മാളൂസ്, കല്ലമ്പലത്തെ ഹോട്ടല്‍ ജസ്ന, ആറ്റിങ്ങല്‍ ജനത ഹോട്ടല്‍, ആലങ്കോടുള്ള ന്യൂ സെന്റര്‍, തിരുവനന്തപുരം ജനറല്‍ ആശുപത്രിക്കടുത്തുള്ള ഇന്ത്യന്‍ കോഫി ഹൗസ്, ഹോട്ടല്‍ കീര്‍ത്തി എന്നിവയ്ക്കും പിഴ ചുമത്തി.
അല്‍ സാജ് അടക്കം എട്ടു ഹോട്ടലുകള്‍ക്കായി ആകെ 77,000 രൂപയാണ് പിഴ ചുമത്തിയത്. പിഴ അടച്ച ഹോട്ടലുകള്‍ക്കെല്ലാം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മറ്റ് ഹോട്ടലുകളിലും മിന്നല്‍ പരിശോധന തുടരാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.

Top