‘അര്‍ദ്ധരാത്രി സഹായം വേണോ? മസാജ് ചെയ്ത് തരണോ?’ ദുരനുഭവം പങ്കുവച്ച് രാധിക ആപ്‌തെ; ശബ്ദമുയര്‍ത്തിയിട്ടും തുടരുന്ന പീഡനങ്ങള്‍

സിനിമ മേഖലയിലെ സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ക്ക് അറുതിയില്ലെന്ന് റിപ്പോര്‍ട്ട്. വലിയ കോളിളക്കമുണ്ടാക്കിയ മീ ടൂ ക്യാമ്പയിനുകള്‍ക്കും പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വെളിപ്പെടുത്തല്‍. ഇത്തരം പീഡനങ്ങള്‍ക്കെതിരെ ശക്തമായി നിലകൊണ്ട് നടി രാധിക ആപ്‌തെയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

സിനിമയില്‍ നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടും വീണ്ടും തനിക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച പരിപാടിയില്‍ രാധിക പറഞ്ഞു. ഇന്ത്യാ ടുഡെ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോളാണ് രാധിക തനിക്ക് നേരിട്ട അനുഭവം പങ്ക് വച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് മുറിയിലേക്ക് വിശ്രമിക്കാന്‍ പോവുകയായിരുന്നു ഞാന്‍. ആ സെറ്റില്‍ ഉണ്ടായിരുന്ന ഒരു ജോലിക്കാരന്‍ എനിക്കൊപ്പം ലിഫ്റ്റില്‍ കയറി. അയാള്‍ എന്നോട് പറഞ്ഞു, അര്‍ധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ നിങ്ങള്‍ക്ക് എന്നെ വിളിക്കാം, വേണമെങ്കില്‍ ഒന്നു മസാജ് ചെയ്തു തരാം. അയാളുടെ സംസാരം എന്നെ വല്ലാതെ അലോസരപ്പെടുത്തി.

ഞാന്‍ ഈ കാര്യം അണിയറ പ്രവര്‍ത്തകരോട് പങ്കുവച്ചു. ഭാഗ്യവശാല്‍ അവര്‍ എനിക്കൊപ്പം നിന്നു. അയാളെ വിളിച്ച് സംസാരിക്കുകയും ചെയ്തു. എന്നോട് മാപ്പ് പറഞ്ഞതിന് ശേഷം മാത്രമാണ് പ്രശ്നം അവസാനിപ്പിച്ചതന്നും നടി പറഞ്ഞു.

സിനിമയിലെ കാസ്റ്റിങ് കൗച്ച് എന്ന കിടക്ക പങ്കിടല്‍ വിവാദത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട താരമാണ് രാധിക.ഹോളിവുഡില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച മീ ടു കാമ്പയിന്‍ ഇതുവരെ ബോളിവുഡില്‍ എത്തിയിട്ടില്ലെന്നും രാധിക കൂട്ടിച്ചേര്‍ത്തു.

Top